കൊടുങ്കാറ്റിനെ വെല്ലും സെഞ്ച്വറിയുമായി മുഷ്ഫിഖ്, ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോറുമായി വീണ്ടും കടുവകള്‍

അയര്‍ലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ബംഗ്ലാദേശ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്.

പുറത്താകാതെ വെടിക്കെട്ട് സെഞ്ച്വറി നേടിയ മുഷ്ഫിഖ് റഹീമും അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ലിറ്റന്‍ ദൂസും നജുമുന്‍ ഹുസൈനുമാണ് ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ സ്‌കോറാണിത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ 338 റണ്‍സാണ് ഇതിന് മുമ്പത്തെ വലിയ സ്‌കോര്‍

മുഷ്ഫിഖുറഹീം 60 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 100 റണ്‍സാണ് നേടിയത്. അവസാന പന്തില്‍ സിംഗിളെടുത്താണ് മുഷ്ഫിഖ് സെഞ്ച്വറി തികച്ചത്. ഇതോടെ ബംഗ്ലാദേശിനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരമായി മുഷ്ഫിഖ് മാറി.

ലിറ്റന്‍ ദാസ് 71 പന്തില്‍ മൂന്ന് ഫോറും സിക്‌സും 70 റണ്‍സും നജ്മുല്‍ ഹുസൈന്‍ 77 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 73 റണ്‍സും നേടി. തൗഹീദ് ഹഡദോയ് 34 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 49 റണ്‍സും സ്വന്തമാക്കി.

അയര്‍ലന്‍ഡിനായി ഗ്രഹാം ഹ്യൂം മൂന്ന് വിക്കറ്റും മാര്‍ക്ക് ആദിറും കുര്‍ത്സ് ചാമ്പറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like