ഹാര്‍ദ്ദിക്ക് മുന്നില്‍ നിന്ന് നയിച്ചു, കടുവകള്‍ക്കെതിരെ തകര്‍പ്പന്‍ സ്‌കോറുമായി ടീം ഇന്ത്യ

Image 3
CricketFeaturedWorldcup

ഇന്ത്യയ്‌ക്കെതിരെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടി.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഇതുവരെ ലഭിച്ചത്. വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മ്മയം 3.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 39ല്‍ എത്തിച്ചു. 11 പന്തില്‍ 23 റണ്‍സെടുത്ത രോഹിത്തിനെ ഷാക്കിബിന്റെ പന്തില്‍ ജാക്കര്‍ അലിയാണ് പിടിച്ച് പുറത്തായത്. പിന്നീട് വിരാട് കോഹ്ലി 28 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സും റിഷഭ് പന്ത് 24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സും നേടി.

ഏറ്റഴും ഒടുവില്‍ ദുബെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. ദുബെ 24 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 34 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഹാര്‍ദ്ദിക്ക് ആകട്ടെ 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 50 റണ്‍സും സ്വന്തമാക്കി. ആദ്യ പന്തില്‍ സിക്‌സ് അടിത്ത് തുടങ്ങിയ സൂര്യ തൊട്ടടുത്ത പന്തില്‍ പുറത്തായി. അക്‌സര്‍ മൂന്ന് റണ്‍സുമായി ഹാര്‍ദ്ദിക്കിനൊപ്പം പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി തന്‍സീം ഹസന്‍ നാല്് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും റിഷാദ്് ഹുസൈന്‍ മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റെടുത്തു. ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.