വളര്‍ച്ചയോടൊപ്പം വളര്‍ന്നത് അവരുടെ അഹങ്കാരമായിരുന്നു, ഇനിയെങ്കിലും ഇതൊരു പാഠമാകട്ടെ

Image 3
CricketCricket News

റെജി സെബാസ്റ്റ്യന്‍

2007 ലെ വേള്‍ഡ് കപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയപ്പോള്‍ തികച്ചും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കൊണ്ട് കയ്യടിച്ചെയുണ്ടായിരുന്നുള്ളു. ആ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു.

പിന്നീട് ക്രിക്കറ്റ് ലോകത്ത് ആ രാജ്യം വളര്‍ന്നപ്പോഴും നാം സന്തോഷിച്ചു. പക്ഷെ പിന്നീട് ബംഗ്ലാ ഫാന്‍സും ചില കളിക്കാരും അതിരുവിട്ട് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ എന്തോ ആ ടീം ഇഷ്ടങ്ങളില്‍ നിന്നും മായുകയായിരുന്നു.

അല്ലെങ്കില്‍ തന്നെ സ്വന്തം ടീമിലെ ഒരാളെത്തന്നെ തല്ലാന്‍ തുടങ്ങുന്ന ഒരു സീനിയര്‍ താരം, എതിര്‍ ടീമിനെ ആക്ഷേപിക്കുന്ന ഫാന്‍സും കളിക്കാരും, എങ്ങനെയവരെ ഇഷ്ടപെടാനാവും. ആസ്വാധകരുടെ ഹൃദത്തിലേക്ക് കയറണമെങ്കില്‍ ചില നല്ല ഗുണങ്ങള്‍ ഒരു ടീമിന് വേണം. അത് ഈ ടീമിനില്ലെന്നു പറയേണ്ടിവരും.

പ്രമുഖ താരങ്ങളില്ലാതെ വന്ന ഓസ്‌ട്രേലിയയെയും ന്യൂസിലാന്റിനെയും തകര്‍ത്ത ബംഗ്ലാദേശിനെ ഇത്തവണത്തെ ചാമ്പ്യന്‍മാരാവാന്‍ സാധ്യത നല്‍കുന്നവരെ കണ്ടു. ബംഗ്ലാദേശ് ഇത്രയേയുള്ളു എന്ന് സ്‌കോട്ട്‌ലാന്‍ഡ് ഇന്ന് കാണിച്ചു തന്നു. അഹന്തയും അഹങ്കാരവുംനന്നല്ല. ഇനിയെങ്കിലും അത് ഒരു പാഠമാവട്ടെ.

CONGRATS SCOTLAND…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍