ഷാക്കിബ് നയിക്കും, വജ്രായുധം തിരിച്ചെത്തി, ഇന്ത്യയെ നേരിടാന്‍ കടുവക്കൂട്ടം റെഡി

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 15 അംഗ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന 15 അംഗ ബംഗ്ലാദേശ് ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമീം ഇഖ്ബാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കേറ്റതിനാലാണ് തമീമിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. സൂപ്പര്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് കാരണം ഏകദിന പരമ്പര ടസ്‌കീന്‍ കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ കണ്ണിലെ കരടായി മാറിയ മെഹ്ദി ഹസന്‍ മിറാസ് ടെസ്റ്റ് ടീമിലും ഇടം നേടി.

ഏകദിന പരമ്പരയില്‍ 2-0ന്റെ ലീഡ് നേടി പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

അതെസമയം ഇന്ത്യന്‍ ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. പരിക്കിന്റെ പിടിയിലുളള ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ആശങ്കയിലാണ്. രോഹിത്തിന് പുറമെ പേസര്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കാവും. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തോറ്റതോടെ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീം: Mahmudul Hasan Joy, Najmul Hassan Shanto, Mominul Haque, Yasir Ali Chowdhury, Mushfiqur Rahim, Shakib Al Hasan (C), Litton Das, Nurul Hasan, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Syed Khaled Ahmed, Ebadot Hossain, Shoriful Islam, Zakir Hasan, Rejaur Rahman Raja, Anamul Haque Bijoy

 

You Might Also Like