ഓസീസ് ക്രിക്കറ്റില്‍ ഭൂകമ്പവുമായി ബന്‍ക്രാഫ്റ്റ്, ‘ആ ചതി എല്ലാവര്‍ക്കും അറിയാമായിരുന്നു’

ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഓസീസ് താരം ബന്‍ക്രാഫ്റ്റ്. പന്ത് ചുരണ്ടുന്നത് സംബന്ധിച്ച് അന്ന് ടീമിലുണ്ടായിരുന്ന എല്ലാ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കും ധാരണയുണ്ടായിരുന്നതായാണ് ബന്‍ക്രാഫ്റ്റ്

ഇതോടെ പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും ഓസ്‌ട്രേലിയയില്‍ ചര്‍ച്ചയാകുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിലാണ് വിവാദമായ പന്ത് ചുരുണ്ടല്‍ വിവാദം നടന്നത്. കളി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി പന്തില്‍ കൃത്രിമം നടത്തുകയായിരുന്നു.

‘എന്റെ ഭാഗത്ത് നിന്ന് അവിടെയുണ്ടായ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം അംഗീകരിക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ അവിടെ ചെയ്തത് മറ്റ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്തിരുന്നു. അത്തരമൊരു പ്രവര്‍ത്തിയുടെ പ്രത്യാഘാതം എന്താവുമെന്ന് ധാരണ ഉണ്ടായിരുന്നു എങ്കില്‍ താനൊരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു’ ബന്‍ക്രാഫ്റ്റ് പറഞ്ഞു.

മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ടീമിനെ മുഴുവന്‍ നിരാശപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധമുണ്ട്. എന്റെ കരിയറില്‍ ഞാന്‍ മെച്ചപ്പെട്ട് വരുമ്പോഴാണ് അതുപോലൊരു സംഭവം ഉണ്ടായത്’ അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓസീസ് താരങ്ങള്‍. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 12 മാസമാണ് സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. ബന്‍ക്രാഫ്റ്റിന് ഒന്‍പത് മാസവും വിലക്കേര്‍പ്പെടുത്തി.

You Might Also Like