അവനെതിരെ പന്തെറിയുന്ന സ്പിന്നര്‍മാരുടെ ഗതികേട് ഒന്നോര്‍ത്ത് നോക്കൂ

സംഗീത് ശേഖര്‍

ഫോമിലുള്ളപ്പോള്‍ റണ്‍ ചേസില്‍ ഏറ്റവുമധികം ഇമ്പാക്ട് കാണിക്കുന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ . ക്രീസിലുള്ള സമയം കൊണ്ട് ബൗളിംഗ് ടീമിന്റെ കോണ്‍ഫിഡന്‍സ് തന്നെ തകര്‍ത്തു കളയുന്ന രീതിയില്‍ നടത്തുന്ന ആക്രമണമാണ് ബെയര്‍സ്റ്റോ അഴിച്ചു വിടുന്നത് .

കണക്ട് ചെയ്യുന്ന പന്തുകള്‍ ഗാലറിയില്‍ തന്നെയായിരിക്കും എന്നത് കൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് പ്രത്യേകിച്ചും ബെയര്‍‌സ്റ്റോക്കെതിരെ പന്തെറിയുന്നത് വല്ലാത്തൊരു പരീക്ഷണമാണ് .

പിന്നീട് വരുന്ന ബാറ്റ്സ്മാന്മാര്‍ക്ക് അധികം റിസ്‌ക് എടുക്കാതെ സെറ്റാകാന്‍ സമയമെടുത്ത് തന്നെ റണ്‍ ചേസ് സാധ്യമാക്കുന്ന രീതിയിലൊരു പ്ലാറ്റ് ഫോം ഒരുക്കിക്കൊടുത്ത ശേഷമാണു ബെയര്‍ സ്റ്റോയുടെ ഇന്നിംഗ്സുകള്‍ അവസാനിക്കുക എന്നതാണ് ശ്രദ്ധേയമാകുന്നത് . . ടോപ് പ്ലെയര്‍ .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like