ഇനിയേസ്റ്റയെ സ്വന്തമാക്കാന്‍ ഈ ഇന്ത്യന്‍ ക്ലബ്, ഞെട്ടിത്തരിച്ച് ഛേത്രി

Image 3
FootballISL

ലോകഫുട്‌ബോളിലെ നിഗുഢ തന്ത്രജ്ഞനും ബാഴ്‌സലോണ സൂപ്പര്‍ താരവുമായിരുന്ന ഇനിയേസ്റ്റയെ സ്വന്തമാക്കാന്‍ ബംഗളൂരു എഫ്‌സി ശ്രമിച്ചതായി പരിശീലകന്‍ കാര്‍ലെസിന്റെ പൊയ് വെടി. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമായി നടത്തിയ ടോക് ഷോയ്ക്കിടെയാണ് ഛേത്രി പോലും ഞെട്ടിയ നുണ കാര്‍ലോസ് പറഞ്ഞത്.

ഇരുവരും കാര്‍ലെസ് ബാഴ്‌സലോണയില്‍ ഉണ്ടായിരുന്ന കാലത്തെ കാര്യങ്ങള്‍ ചര്‍ച്ച സംസാരിക്കുന്നതിന് ഇടയിലാണ് ഇനിയേസ്റ്റയെ കുറിച്ചുളള ഇക്കാര്യം ബംഗളൂരു പരിശീലകന്‍ പറഞ്ഞത്. ഇനിയേസ്റ്റയെ ബംഗളൂരു എഫ് സി സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ നടന്നില്ല എന്നും കാര്‍ലെസ് പറഞ്ഞു.

ഇത് ആദ്യം അവിശ്വസിച്ച ഛേത്രി വീണ്ടും കേട്ടപ്പോള്‍ ഞെട്ടി. സത്യമാണൊ എന്ന് ഛേത്രി ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണാം എന്നായിരുന്നു കാര്‍ലെസിന്റെ മറുപടി. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് ഇത് വലിയ ചര്‍ച്ചവിശയമാകുകയും ആരാധകര്‍ ഈ ടോക് ഷോ ഏറ്റെടുക്കുകയും ചെയ്തു.

ഇതോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്നും ഇക്കാര്യത്തില്‍ ഛേത്രിയുടെ പ്രതികരണം കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ പറഞ്ഞതെന്നും കാര്‍ലെസ് ട്വീറ്റ് ചെയ്തു. ട്വീറ്റ് പുറത്ത് വന്നതോടെ ആകാക്ഷ കെട്ടടങ്ങുകയും ചെയ്തു.