ഫൈനലില്‍ ഇന്ത്യ അണിയുക തകര്‍പ്പന്‍ ജഴ്‌സി, സര്‍പ്രൈസ് പുറത്ത് വിട്ട് ജഡേജ

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ജേഴ്‌സി പുറത്തുവിട്ട് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടീം ജേഴ്‌സി ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജഡേജ പങ്കുവെച്ചത്.

റിവൈന്‍ഡ് ടു 90സ് എന്നാണ് ജഡേജ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന് എഴുതി ഐസിസി ലോഗോയും ബിസിസിഐ ലോ?ഗോയും ജേഴ്‌സിയിലുണ്ട്. ജൂണ്‍ 18നാണ് ടൂര്‍ണമെന്റ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജേഴ്‌സി

 

View this post on Instagram

 

A post shared by Ravindra jadeja (@ravindra.jadeja)

പരമ്പരാഗ വൂളന്‍ സ്വെറ്ററാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം അണിയാന്‍ പോവുന്നത്. വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇത് ജേഴ്‌സിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. നൊസ്റ്റാള്‍ജിയ നിറച്ച ജേഴ്‌സി അണിഞ്ഞ രവീന്ദ്ര ജഡേജ പ്രത്യക്ഷപ്പെട്ടതോടെ ജേഴ്‌സി സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഫൈനലില്‍ ഇന്ത്യന്‍ ടീം അണിയാന്‍ പോവുന്ന ജേഴ്‌സി ഉടനെ തന്നെ ഔദ്യോ?ഗികമായി പുറത്തിറക്കും എന്നാണ് വിവരം. നിലവില്‍ മുംബൈയില്‍ ബയോ ബബിളില്‍ കഴിയുകയാണ് ഇന്ത്യന്‍ സംഘം. ജൂണ്‍ രണ്ടിന് ടീം ലണ്ടനിലെത്തും. ഇവിടെ നിന്ന് സതാംപ്ടണില്‍ എത്തുന്ന ടീം 14 ദിവസം ക്വാറന്റൈനിലിരിക്കണം.