അമ്പരപ്പിക്കുകയാണയാള്‍, ഇനിയും കണ്ടില്ലെന്ന് നടക്കാനാകില്ല
അജ്മല്‍ നിഷാന്ത്
പൊതുവെ ഇയാളെ അംഗീകരിക്കാന്‍ എല്ലാര്‍ക്കും ഭയങ്കര മടി ആണെന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ പാകിസ്ഥാനില്‍ ജനിച്ചത് കൊണ്ട് മാത്രം ആകണം ഇത്. ഒരുകാലത്തു സച്ചിന്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ക്കുമ്പോളും പാകിസ്ഥാന്‍ വേണ്ടി ബാറ്റുമായി വരുന്ന ഇന്‍സമാം ഹഖ്, യൂനിസ് ഖാന്‍ ഉള്‍പ്പെടെ ഉള്ളവരെ നമ്മള്‍ മറുവശത് ഭയന്നിട്ടുണ്ട്. അത് തിരിച്ചു അടിക്കാന്‍ അവരെ പോലുള്ളവര്‍ക്ക് കഴിവ് ഉള്ളത് കൊണ്ടും അത് നമ്മള്‍ അംഗീകരിച്ചിരുന്നത് കൊണ്ടുമാണ്
ആ ഒരു ഇമ്പാക്ട് ബാബറിന് ഇവിടെ ഇല്ലാത്തത് ഇന്ത്യയുമായി അവര്‍ അങ്ങനെ സീരീസ് കളിക്കാത്തത് കൊണ്ട് ആകണം. പക്ഷെ യഥാര്‍ത്ഥത്തില്‍ കോഹ്ലിയോട് ഒക്കെ വെച് താരതമ്യം ചെയ്യാന്‍ കഴിയുന്ന ഭാവിയില്‍ അറ്റ്‌ലീസ്റ്റ് രണ്ട് ഫോര്‍മാറ്റില്‍ എങ്കിലും കോഹ്ലിയോളം ക്രിക്കറ്റ് ലോകം വാഴ്ത്തപ്പെടാന്‍ സാധ്യത ഉള്ള ഒരു ഐറ്റം ആണ് ഈ മുതല്‍.
ലിമിറ്റഡ് ഓവറില്‍ ഹാഷിം അംല എന്ന മനുഷ്യന്റെ വരവ് കുറച്ചു താമസിച്ചത് കൊണ്ട് മാത്രം ആണ് പലപ്പോഴും അയാളും കൊഹ്ലിയും തമ്മില്‍ ഉള്ള താരതമ്യം ഏകദിനത്തില്‍ അധികം ഉണ്ടാകാത്തത് എന്ന് തോന്നിയിട്ടുണ്ട്. കാരണം ഏകാദിനത്തില്‍ കോഹ്ലിക്ക് അത്രമേല്‍ challenge കൊടുത്തൊരു ഐറ്റം വേറെയില്ല. ഒരു കാലത്ത് കോഹ്ലി സെഞ്ച്വറി കൊണ്ട് ഇടുന്ന റെക്കോര്‍ഡ് പൊളിക്കല്‍ ആയിരുന്നു പുള്ളിയുടെ മെയിന്‍ പണി.
ബാബറിന്റെ കാര്യം എടുത്താല്‍ ഏകദിനത്തിലും t20 യിലും കിടിലന്‍ എന്ന് നിസംശയം പറയാന്‍ കഴിയുമായിരുന്നപ്പോഴും ടെസ്റ്റില്‍ അയാള്‍ ശരാശരി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ അതിനെ ഒക്കെ അതിജീവിച്ചു വരുന്ന കാഴ്ച കാണാം . ഏകദിനത്തില്‍ 56 ആവറേജ് t20 യില്‍ 50 നു അടുത്തു, 30 കളില്‍ നിന്ന് അയാള്‍ ഇന്ന് ടെസ്റ്റ് ആവറേജ് 45 അടുത്ത് ആക്കി കഴിഞ്ഞു.
ഇപ്പോള്‍ ഇതാ ഇന്ന് ദക്ഷിണാഫ്രികയ്ക്ക് എതിരെ ഒരു സെഞ്ച്വറി കൂടി. അവസാന പത്തു മത്സരത്തില്‍ നിന്നായി ഏകദിനത്തില്‍ അടിച്ചു കൂട്ടിയത് 750ന് അടുത്ത് റണ്‍സ് ആണെന്ന് ആരോ പറയുന്നത് കേട്ട്. അത്രത്തോളം ആണ് അയാളുടെ സ്ഥിരത അപ്പോള്‍. ഒരുപക്ഷെ വിരാട് കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് വരെ ഭീഷണി ആയി മാറിയേക്കാം അയാള്‍.
ടാലെന്റുകളെ ഉണ്ടാകുന്നതില്‍ നമ്മളെ പോലെ പഞ്ഞമൊന്നുമില്ലാത്ത, എന്നാല്‍ ഉണ്ടാക്കുന്ന ടാലെന്റുകളെ നേരെ നോക്കി നടത്താന്‍ കഴിയാത്തൊരു ബോര്‍ഡ് ആണ് പാകിസ്ഥാന്റേത്. അവിടെ ഇയാള്‍ വ്യത്യസ്തന്‍ ആയി മാറിയാല്‍ ഭാവിയില്‍ ഇന്ന് കോഹ്ലിയെ വാഴ്ത്തുന്നത് പോലെ ക്രിക്കറ്റ് ലോകം ഇയാളെയും വാഴ്ത്തിയേക്കാം.
സിംബാബ്‌വെ മര്‍ദ്ദകന്‍ എന്നൊക്ക വിളിച്ചു ചുമ്മാ സ്വയം നിര്‍വൃതി അടയാം എന്നല്ലാതെ ഇപ്പോളുള്ള അയാളുടെ ഫോമിനെ പുച്ഛിച്ചു തള്ളാന്‍ കഴിയും എന്ന് തോന്നുന്നില്ല. സെഞ്ച്വറി ശാപം മാറി കോഹ്ലി തിരിച്ചു വരട്ടെ, കൂടെ ബാബര്‍ കട്ടക്ക് പൊരുതട്ടെ, വില്ലിയും, റൂട്ടും സ്മിത്തും എല്ലാം കട്ട കോമ്പിറ്റേഷന്‍ കൊടുക്കട്ടെ, റാങ്കിങ്ങില്‍ . കളികള്‍ കൂടുതല്‍ ത്രില്ലെര്‍ ആകട്ടെ, ആസ്വാദ്യകരമാകട്ടെ.
എന്തായാലും ലോക ക്രിക്കറ്റില്‍ ഇന്ന് എല്ലാരും അംഗീകരിക്കുന്ന ഒരു പേര് ആയി ബാബര്‍ മാറി കഴിഞ്ഞു എന്നത് സത്യമാണ്. അത് അയാള്‍ നിലനിര്‍ത്തി പോകട്ടെ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍