തലക്ക് പന്ത് കൊണ്ട് സൂപ്പര്‍ താരത്തിന് ഗുരുതര പരിക്ക്, പാകിസ്ഥാന്‍ ത്രിശങ്കുവില്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ഒരു അപകട വാര്‍ത്ത. വെസ്റ്റിന്‍ഡീസിന് എതിരായ രണ്ടാം ടി20 മത്സരത്തിയ്ക്ക് മുമ്പായി പരിശീലനത്തിനിടെ പാക് സൂപ്പര്‍ താരം അസം ഖാന് പരിക്കേറ്റു. നെറ്റ്സില്‍ പരിശീലനം നടത്തവെ പന്ത് തലയില്‍ അടിച്ചാണ് അസം ഖാന് പരിക്കേറ്റത്.

ഇതോടെ അസം ഖാനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതാരത്തിന്റെ തലയില്‍ സിടി സ്‌കാന്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
അസം ഖാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് തലയില്‍ ഇടിച്ചതിന്റെ ആഘാതം നേരിട്ടെന്നാണ് സൂചന. സിടി സ്‌കാനിന് ശേഷം താരത്തെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

അടുത്ത തിങ്കളാഴ്ച അസം ഖാനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ജൂലൈ 28നാണ് പാകിസ്ഥാന്റെ വിന്‍ഡിസ് പര്യടനം ആരംഭിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എടുത്ത് നില്‍ക്കെയാണ് കനത്ത മഴയെത്തിയത്. ഒന്‍പത് പന്തില്‍ 22 റണ്‍സുമായി പൊള്ളാര്‍ഡ് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു.

ടി20 ലോകകപ്പിന് മുന്‍പ് തങ്ങളുടെ ടീമുകളെ പരുവപ്പെടുത്തിയെടുക്കാന്‍ ഉറച്ചാണ് ഇരു ടീമും പരമ്പരയ്ക്കായി ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ 4-1ന് ടി20 പരമ്പര ജയിച്ചാണ് വിന്‍ഡിസ് പാകിസ്ഥാനെ നേരിടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനോട് ടി20 പരമ്പര 2-1ന് തോറ്റാണ് പാകിസ്ഥാന്റെ വരവ്.

You Might Also Like