എന്റെ കരിയര്‍ തകര്‍ക്കുന്നത് ആ ഇന്ത്യന്‍ താരം, തുറന്നടിച്ച് അക്‌സര്‍ പട്ടേല്‍

ഇന്ത്യയില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 27 വിക്കറ്റുകളാണ് താരം പിഴുതത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിദ്ധ്യമാകാന്‍ തനിക്ക് ജഡേജയുടെ പ്രകടനം വെല്ലുവിളിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘എനിക്ക് എന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയിട്ടില്ല. ദൗര്‍ഭാഗ്യവശാല്‍ പരിക്കേല്‍ക്കുകയും ഇതേത്തുടര്‍ന്ന് ഏകദിന ടീമിലെ ഇടം നഷ്ടമാവുകയും ചെയ്തു. ടെസ്റ്റില്‍ ജഡേജയും അശ്വിനും മികച്ച പ്രകടനമാണ് നടത്തുന്നത്.’

‘ജഡേജയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ മറ്റൊരു ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചഹാലിന്റെയും കുല്‍ദീപിന്റെയും കൂട്ടുകെട്ട് മികച്ചതായതോടെയാണ് ഞാന്‍ പുറത്തായത്. ഒരവസരം ജയിച്ചാല്‍ എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കും’ അക്ഷര്‍ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം അക്ഷര്‍ പട്ടേലും ഇടംപിടിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ വാഷിങ്ടണ്‍ സുന്ദ എന്നീ സ്പിന്‍നിരയ്ക്കൊപ്പമാണ് അക്ഷറുമുള്ളത്. ജഡേജയ്‌ക്കോ അശ്വിനോ പരിക്കേറ്റാല്‍ അക്ഷറിന് അവസരം ലഭിച്ചേക്കും.

You Might Also Like