അക്സറിന്റെ അശ്വമേധം; കടപുഴകിയത് നാല്പത് വർഷം പഴക്കമുള്ള റെക്കോർഡ്

അഹമ്മദാബാദ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് കരിയറിന് സ്വപ്ന തുല്യമായ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അക്‌സർ പട്ടേൽ. ഇന്ത്യൻ സ്പിൻ ഇതിഹാസങ്ങൾക്ക് പോലും ലഭിക്കാത്ത തുടക്കമാണ് അക്സറിന്റെ കരിയറിന് ലഭിച്ചിരിക്കുന്നത്. അരങ്ങേറ്റ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇനി അക്സറിന് സ്വന്തം.

അരങ്ങേറ്റ പരമ്പരയിൽ 27 വിക്കറ്റുകൾ സ്വന്തമാക്കി അക്സർ ഈ പട്ടികയിൽ ഒന്നാമത്തെത്തി. സാക്ഷാൽ ബിഷൻ സിങ് ബേദിക്കും, അനിൽ കുംബ്ലെക്കും പോലും ലഭിക്കാത്ത തുടക്കം. ദിലീപ് ദോഷിക്കൊപ്പമാണ് അക്സർ റെക്കോർഡ് നേട്ടം പങ്കിടുന്നത്.

1979-80 കാലഘട്ടത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ 6 മത്സരങ്ങളിൽ നിന്നായി 27 വിക്കറ്റ് വീഴ്ത്തിയാണ് ദോഷി അരങ്ങേറ്റ ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ ഒന്നാമതെത്തിയത്. എന്നാൽ 40 വർഷങ്ങൾ പിന്നിടുമ്പോൾ ഈ നേട്ടത്തിലെത്താൻ അക്സറിന് വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് വേണ്ടിവന്നത്.

2011-12ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയിൽ 22 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിൻ പട്ടികയിൽ നാലാം സ്ഥാനത്താണ്.

You Might Also Like