Author Archives: admin

 1. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 12മന്‍, ആ ടീമില്‍ ജനിച്ച് പോയതാണ് വലിയ തെറ്റ്

  Leave a Comment

  ധനേഷ് ദാമോധരന്‍

  ലോക ക്രിക്കറ്റില്‍ വളരെ കുറച്ചു മാത്രം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച , അത്രയേറെ പ്രതിഭ അവകാശപ്പെടാന്‍ പറ്റാത്ത പലരും അപ്രതീക്ഷിതമായ ചില പ്രകടനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ കാണാം .എന്നാല്‍ നല്ല പ്രതിഭയുണ്ടായിട്ടും ,കിട്ടിയ അവസരങ്ങളിലെല്ലാം തന്നെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഒരു നിര്‍ണായക മത്സരത്തില്‍ നടത്തിയ ഒരു പ്രകടനത്തിന് എന്തു കൊണ്ടോ ആരും അര്‍ഹിച്ച പ്രാധാന്യം കൊടുത്ത് കാണുന്നില്ല .

  തന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കാലഘട്ടത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ഏറ്റവും മികച്ച 12മനാകേണ്ടി വന്ന ആന്‍ഡ്രൂ ജോണ്‍ ബിക്കല്‍ എന്ന ആന്‍ഡി ബിക്കലിന്റെ പ്രകടനമാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘അണ്ടര്‍ റേറ്റഡ് ‘ പ്രകടനം എന്ന് പറയേണ്ടി വരും .

  2003 മാര്‍ച്ച് 2 – ലോകകപ്പിലെ ഓസ്‌ത്രേലിയ – ഇംഗ്ലണ്ട് പോരാട്ടം .അതിന് മുന്‍പ് ഓസ്‌ട്രേലിയയോട് തുടരെ 14 കളികളില്‍ പരാജയം ഏറ്റു വാങ്ങിയ ഇംഗ്ലണ്ടിന് ജയിച്ചാല്‍ മാത്രമേ സൂപ്പര്‍ സിക്‌സില്‍ എത്തു എന്ന അവസ്ഥ .

  അതു വരെ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്കസ് ട്രെസ് കോത്തിക് ആ കളിയിലും അപാര ഫോമിലായിരുന്നു .സഹ ഓപ്പണര്‍ നിക് നൈറ്റിനെ സാക്ഷിയാക്കി മഗ്രാത്തിനെയും ബ്രെറ്റ് ലീ യെയും ട്രേസ്‌കോത്തിക് കൈകാര്യം ചെയ്തതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊഴുകാന്‍ തുടങ്ങി .45 പന്തില്‍ 50 തികച്ച ഇംഗ്ലണ്ട് 9 ഓവര്‍ കഴിയുമ്പോഴേക്കും വിക്കറ്റ് നഷ്ടപ്പെടാതെ 66 ലെത്തി .

  നായകന്‍ പോണ്ടിംഗ് ഫസ്റ്റ് ചെയ്ഞ്ച് ആയി ഗില്ലസ്പിക്ക് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത് കൊണ്ട് മാത്രം ആദ്യ ഇലവില്‍ സ്ഥാനം കിട്ടിയ തന്റെ മൂന്നാം സീമര്‍ ആന്‍ഡി ബിക്കലിനെ രംഗത്തിറക്കിയതോടെ കളി തിരിഞ്ഞു. തന്റെ അഞ്ചാം പന്തില്‍ നിക്ക് നൈറ്റിനെയും അടുത്ത ഓവറിലെ ആദ്യ പന്തില്‍ വോഗനെയും പിന്നാലെ നാസര്‍ ഹുസൈന്റെ സ്റ്റംപ് ഇളക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് തകര്‍ന്നു. പിന്നാലെ മക്ഗ്രാത്ത് ട്രെസ് കോത്തിക്കിനെയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 74/4 ലെത്തി .

  കോളിങ് വുഡ് ഹോഗിനെ സിക്‌സര്‍ അടിച്ചു തുടങ്ങിയെങ്കിലും ബിക്കലിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സ്‌കോര്‍ 87/5. സ്റ്റുവര്‍ട്ടും ഫ്‌ളിന്റോഫും ക്രീസില്‍ നില്‍ക്കുന്ന സമയത്ത് വിശ്രമിക്കാന്‍ വിട്ടപ്പോള്‍ ബിക്കല്‍ 6-0-12-4.

  ഹോഗും ലീമാനും സൈമണ്ട്‌സും ഒരറ്റത്ത് സ്പിന്‍ പരീക്ഷിച്ചു .40ാം ഓവറില്‍ ഇരുവരും 40 കളിലെത്തിയപ്പോ ബിക്കല്‍ വീണ്ടുമെത്തി. ഫ്‌ളിന്റോഫിനെ ഗില്ലിയുടെ കൈയിലെത്തിച്ച ബിക്കല്‍ സ്റ്റുവര്‍ട്ടിന്റെ സ്റ്റംപ് തെറിപ്പിച്ചു .തന്റെ അവസാനഓവറിനു മുന്‍പ് ബിച്ചല്‍ 18 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ ആഷ്‌ലി ഗൈല്‍സിനെ ബേവന്റെ കൈയ്യിലെ ത്തിച്ച് സ്പല്‍ പുര്‍ത്തിയാക്കിയപ്പോള്‍ ബിക്കലിന്റെ ബൗളിങ് ഫിഗര്‍ ’10 – 0 -20-7′

  അതുവരെ നടന്ന ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം . വന്‍ സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതിയ ഇംഗ്ലണ്ട് 205/8 ല്‍ ബാറ്റ് താഴ്ത്തി .വീണ 8 വിക്കറ്റുകളില്‍ 7 ഉം ബിക്കലിന് . ബിക്കലിന്റെ അത്ഭുത പ്രകടനം അവിടെ അവസാനിച്ചില്ല .മറ്റൊരത്ഭുതം പിന്നാലെ സംഭവിച്ചു.

  സ്‌കോര്‍ പിന്തുടരാനാരംഭിച്ച ഓസീസ് തുടക്കം വെടിക്കെട്ടോടെയായിരുന്നു. തന്റെ രണ്ടാം ഓവറില്‍ ആന്‍ഡേഴ്‌സണെ ഗില്ലി 3 ഫോറുകളുമായി വരവേറ്റു. എന്നാല്‍ മറ്റേ അറ്റത്ത് ആന്‍ഡ്രൂ കാഡിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ഹെയ്ഡനെയും ഗില്ലിയേയും ഡാമിയന്‍ മാര്‍ട്ടിനെയും പോണ്ടിങ്ങിനെയും പുറത്താക്കിയതോടെ ഒസ്‌ട്രേലിയ 9 മം ഓവറില്‍ 48/4 ലെത്തി . കാഡിക്ക് – 5-2-19-4 .ഇടം കൈയ്യന്‍മാരായ ലേമനും ബേവനും 20 ഓവറില്‍ 63 റണ്‍ കുട്ടിച്ചേര്‍ത്തു. ലേമാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 30 ഓവറില്‍ 111/5. പൂജ്യത്തിന് പുറത്തായ സൈമണ്ട്‌സിനു പിന്നാലെ ഹോഗ് കൂടി പോയതോടെ 114/7 ലെത്തിയ ആസ്‌ട്രേലിയ തോല്‍വി ഉറപ്പിച്ചു .37.4 മം ഓവറില്‍ എട്ടാമനായി ബ്രെറ്റ് ലീ യും കൂടി പോയതോടെ 135/8 .

  ജയിക്കണമെങ്കില്‍ ഇനിയും വേണം 71 റണ്‍സ് .74 പന്തില്‍ .പവലിയനില്‍ മക്ഗ്രാത്ത് മാത്രം ബാക്കി നില്‍ക്കെ പിച്ചിലേക്ക് നടന്നെത്തിയത് ബൗളിങ് ഹീറോ ആന്‍ഡി ബിക്കല്‍ .ഒരറ്റത്ത് ബേവന്‍ സ്വതസിദ്ധമായ ശൈലിയില്‍ ഒട്ടും കുലുങ്ങാതെ, ആരോരുമറിയാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു കൊണ്ടേയിരുന്നു .ഒടുവില്‍ അവസാന 3 ഓവറില്‍ ലക്ഷ്യം 17 ലെത്തി .ജൈല്‍സ് എറിഞ്ഞ ഓവറില്‍ കിട്ടിയത് 3 റണ്‍ മാത്രം .

  12 പന്തില്‍ വേണ്ടത് 14 .കാഡിക്ക് 9-2-35-4 ,ഫ്‌ളിന്റോഫ് 9-1-2 1-0 നില്‍ക്കെ നായകന്‍ ഹുസൈന്‍ കുറെ ആലോചിച്ച് 49 മം എറിയാന്‍ പന്ത് നല്‍കിയത് 8 -0-54-0 ആയി നിന്ന ആന്‍ഡേഴ്‌സണ് .ആദ്യ പന്തില്‍ ബേവന്‍ സിംഗിള്‍ .ആ ഓവറില്‍ 2 ബൗണ്ടറികള്‍ നേടിയ ബിച്ചല്‍ ലക്ഷ്യത്തെ 9 പന്തില്‍ 3 ലെത്തിച്ചു .അവസാന ഓവറില്‍ ബെവന്‍ ഓണ്‍ സൈഡില്‍ ഫോര്‍ പറത്തിയതോടെ ഓസ്‌ട്രേലിയക്ക് വീണ്ടും ഒരത്ഭുത ജയം .ബേവന്‍ 74 ,ബിക്കല്‍ 34 വിശ്വസിക്കാനാകാതെ ഹുസൈന്‍ നിരാശനായി തല കുനിച്ചു. സ്റ്റുവര്‍ട്ട് താടിക്ക് കൈ വെച്ചിരുന്നു പോയി. പിന്നീടൊരിക്കലും ഇരുവരും ഇംഗ്ലണ്ടിനു വേണ്ടി കളിച്ചില്ല .

  ഒരു സിനിമയെന്ന പോലെ തോന്നിച്ച മാച്ചില്‍ ക്ലൈമാക്‌സ് സീനിലിടക്കം 95% ഷോട്ടുകളിലും നിറഞ്ഞ് നിന്നത് ഒരാള്‍ മാത്രം. ഓസ്‌ട്രേലിയക്കു വേണ്ടി 19 ടെസ്റ്റുകള്‍ കളിച്ച , അത്രയും ടെസ്റ്റുകളില്‍ തന്നെ 12 മനാകേണ്ടി വന്ന ദൗര്‍ഭാഗ്യവാനായ ആന്‍ഡി ബിക്കല്‍ മാത്രം .

  അതേ ലോകകപ്പില്‍ ബിക്കലിന്റെ മറ്റൊരു തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കൂടി കണ്ടു .സൂപ്പര്‍ സിക്‌സില്‍ ന്യൂസിലണ്ടിനെതിരെ 84/7 എന്ന നിലയില്‍ തകര്‍ന്ന ആസ്‌ട്രേലിയയെ ബേവനൊപ്പം വീണ്ടും കരകയറ്റി മികച്ച സ്‌കോറിലെത്തിച്ച ബിക്കല്‍ നേടിയത് 64 റണ്‍സ് .കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ .ശ്രീലങ്കക്കെതിരെ 10 ഓവറില്‍ 18 മാത്രം റണ്‍ വഴങ്ങിയ ബിക്കല്‍ ഫൈനലില്‍ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റും വീഴ്ത്തി .ആ ലോകകപ്പില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡി ബിക്കലിന്റെ ശരാശരി അവിശ്വസനീയ മായ 12.31 ആയിരുന്നു

  1997 ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഓസീസ് പേസര്‍മാരായ മക്ഗ്രാത്ത് ,ബ്രെറ്റ് ലീ ,ഗില്ലസ്പിമാരുടെ നിഴലില്‍ കഴിഞ്ഞ് പന്ത്രണ്ടാമനായി നിന്ന ബിക്കല്‍ ന്റെ നഷ്ടം യഥാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയയുടെ നഷ്ടമായിരുന്നു എന്ന് പറയേണ്ടി വരും .

  50 വര്‍ഷത്തോളം ക്രിക്കറ്റ് ചരിത്രമുള്ള ഇന്ത്യയ്ക്ക് അവരുടെ ചരിത്രത്തില്‍ അവകാശപ്പെടാന്‍ കഴിയുന്നത് കപില്‍ദേവ് എന്ന ഒരേ ഒരു ഫാസ്റ്റ് ബൗളിങ്ങ് ഓള്‍റൗണ്ടര്‍ ആണ്. ഇന്ത്യയെ പോലെ ഓള്‍ റൗണ്ടര്‍മാര്‍ക്ക് പഞ്ഞമുള്ള രാജ്യങ്ങളില്‍ ജനിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 70 – 100 ടെസ്റ്റുകളിലും 200-250 ഏകദിനങ്ങളിലും കളിക്കേണ്ടിയിരുന്ന ഒരാള്‍ 19 ടെസ്റ്റുകളിലും 67 ഏകദിനങ്ങളിലും ഒതുങ്ങിയത് തീര്‍ച്ചയായും ക്രിക്കറ്റിന്റെ നഷ്ടമാണ് .

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 2. കുഞ്ഞ് ആണോ, പെണ്ണോ? മായങ്കിനെ പരിഹാസത്തില്‍ മുക്കികൊന്ന് ജിമ്മി നീഷം

  Leave a Comment

  ഐപിഎല്ലിന് ഇന്ത്യയിലേക്ക് വരാനിരിക്കെ ഇന്ത്യന്‍ സൂപ്പര്‍ താരം മായങ്ക് അഗര്‍വാളിനെ ട്രോളില്‍ ‘മുക്കികൊന്ന്’ കിവീസ് സൂപ്പര്‍ താരം ജിമ്മി നീഷാം. ഇന്‍സ്റ്റഗ്രാമില്‍ മായങ്ക് പങ്കുവെച്ച വര്‍ക്ക് ഔട്ടിന്റെ ചിത്രത്തെയാണ് നിഷാം രസകരമായ രീതിയില്‍ ട്രോളിയത്.

  വര്‍കഔട്ടിനായി പരിശ്രമിച്ചാല്‍ മാറ്റം വരുമെന്ന തലക്കെട്ടോടെയാണ് മായങ്ക് ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ജിമ്മി നീഷമിന്റെ കമന്റെത്തി.

   

  View this post on Instagram

   

  A post shared by Mayank Agarwal (@mayankagarawal)

  ”അഭിനന്ദനങ്ങള്‍ കുഞ്ഞ് ആണാണോ, പെണ്ണാണോ’?. മായങ്കിന്റെ വര്‍കഔട്ട് ചിത്രത്തെ പ്രസവവേദനയോടാണ് നിഷാം താരതമ്യം ചെയ്തത്. ഇതോടെ നീഷമിന്റെ കമന്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. 25000ലധികം പേരാണ് ഈ കമന്റ് മാത്രം ലൈക് ചെയ്തത്.

  ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. ഈ വര്‍ഷം പഞ്ചാബ് റിലീസ് ചെയ്തതോടെ നീഷമിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. 50 ലക്ഷം രൂപയാണ് നീഷാമിന് മുംബൈ വിലയിട്ടത്.

 3. അവന്റെ വരവ് ഒരു ഗര്‍ജനമായിരുന്നു, പിന്നെ പല കോട്ടകളും നിലംപരിശായിപ്പോയി

  Leave a Comment

  ഷമീല്‍ സ്വലാഹ്

  ഇരുപത്തി എട്ടാം ഓവര്‍ എറിഞ്ഞ അക്തര്‍ തന്റെ രണ്ടാം സ്‌പെല്ലിനായി മടങ്ങിയെത്തി തെണ്ടുല്‍ക്കറെ പുറത്താക്കുമ്പോള്‍….

  ജയത്തിലേക്ക് ഇന്ത്യക്ക് ഇനിയും 97 റണ്‍സുകള്‍ കൂടി വേണമായിരുന്നു….

  സെവാഗും, ഗംഗൂലിയും പുറത്തായതിന് ശേഷം… റണ്‍റേറ്റ് കുറയാതെ ഏറെ കരുതലോടെ കളിച്ച് 100 റണ്‍സിന്റെ മികച്ചൊരു പാര്‍ട്ണര്‍ഷിപ്പിന് അടിത്തറയേകിയതിന് ശേഷം ആദ്യം കൈഫിന്റെ പുറത്താകലും, വൈകാതെ തെണ്ടുല്‍ക്കറും പുറത്ത് പോയതോടെ പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നു….

  റണ്‍സുകളേക്കാര്‍ പന്തുകള്‍ ഏറെയുണ്ടെങ്കിലും, പുകള്‍പ്പറ്റ പാക് ബൗളിംങ്ങ് യൂണിറ്റ് വീണ്ടും പിടിമുറുക്കുമോ എന്ന് എന്ന് തോന്നിപ്പിച്ച നിമിശങ്ങള്‍…

  അതെല്ലാം ആ നിമിശമുണ്ടായ വെറുമൊരു തോന്നല്‍ മാത്രം!

  ആ സമയം ക്രീസിന്റെ ഒരറ്റം ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡ് നിലയുറപ്പിക്കുമ്പോള്‍…, മറുതലക്കല്‍ പാക്കിസ്ഥാനെതിരെയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ പുകള്‍പറ്റ പാക് ബൗളിംങ്ങ് യൂണിറ്റിനെതിരെ ബാറ്റ് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ടീമിലെ യുവതാരം യുവരാജ് സിങ്ങും…

  പാക് ബൗളിങ്ങിന് മേല്‍ വീണ്ടും ഡൊമിനേറ്റ് ചെയ്ത് ഇന്ത്യന്‍ ആരാധകര്‍ക്ക് യാതൊരു ആശങ്കയും നല്‍കാതെ അണ്‍ബീറ്റണ്‍ കൂട്ട് കെട്ടുമായി 26 പന്തുകള്‍ ശേഷിക്കെ തന്നെ, വിജയ തീരത്തേക്ക് എത്തിച്ചാണ് ഈ ജോഡികള്‍ കളിയവസാനിപ്പിച്ചത്. വേള്‍ഡ് ക്ലാസ് ഇന്നിങ്ങ്‌സിലൂടെ നിശ്പ്രയാസം പാക് ബൗളിംങ്ങിനെ നേരിട്ട യുവരാജ് 53 പന്തില്‍ 50ഉം, ഉറച്ച പിന്തുണയേകിയ ദ്രാവിഡ് 44ഉം റണ്‍സുകള്‍ നേടി. യുവരാജ് സിങ്ങിന്റെ ഒരു underrated ഇന്നിങ്ങ്‌സ്.

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 4. രണ്ട് സുപ്രധാന മാറ്റങ്ങള്‍, നാലാം ടെസ്റ്റിലെ ടീം ഇന്ത്യ ഇങ്ങനെ

  Leave a Comment

  ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായകമായ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുക രണ്ട് നിര്‍ണായക മാറ്റങ്ങളോടെ ആയിരിക്കുമെന്ന് സൂചന. മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

  നാലാം ടെസ്റ്റില്‍ വ്യക്തിപരമായ കാര്യങ്ങളാല്‍ പിന്മാറിയ ജസ്പ്രീത് ബുംറയ്ക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തുമെന്നതാണ് ഒരു മാറ്റം. പരിക്കു ഭേദമായ ഉമേഷ് മൂന്നാം ടെസ്റ്റ് മുതലാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. മറ്റൊരു മാറ്റം ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് എത്തിയേക്കുമെന്നതാണ്.

   

  നാലാം ടെസ്റ്റിലും സ്പിന്‍ ബോളിംഗിന് അനുകൂലായ പിച്ച് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബോളിംഗ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരും. മൊട്ടേരയില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.

  മത്സരം ഒന്നര ദിവസത്തിനുളളില്‍ അവസാനിപ്പിക്കാനും ഇന്ത്യയ്ക്കായി. മാര്‍ച്ച് നാല് മുതല്‍ മൊട്ടേരയില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ സമനില അനിവാര്യമാണ് അതിനാല്‍ തന്നെ മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെ ഇന്ത്യ നടത്തിയേക്കും.

   

 5. കേരളം കൊടുങ്കാറ്റായത് വെറുതെയായില്ല, പൊരുതി നേടി കേരളം

  Leave a Comment

  കാത്തിരിപ്പ് വെറുതെയായില്ല, വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കര്‍ണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാര്‍ട്ടറിലെത്തിയപ്പോള്‍ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തര്‍പ്രദേശും ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.

  ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡല്‍ഹിക്ക് വന്‍ ജയം സ്വന്തമാക്കാനാകാത്തതും കേരളത്തിന് തുണയായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് 44.4 ഓവര്‍ എടുക്കേണ്ടിവന്നത് നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് അനുകൂലമായി.

  ക്വാര്‍ട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡല്‍ഹി ഏറ്റുമുട്ടും.

  ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കേരളത്തിനായി മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായി റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസറുദ്ദീനുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

  ഗ്രൂപ്പ് ജേതാക്കളായ കര്‍ണാടകയോട് മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബിഹാറിനോട് ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റണ്‍റേറ്റില്‍ ജയിച്ചു കയറിയിരുന്നു. ബിഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം കേരളം വെറും 53 പന്തുകളില്‍ കേരളം മറികടന്നിരുന്നു.

  ഗുജറാത്താണ് ക്വാര്‍ട്ടറില്‍ കേരളത്തന്റെ തിരാളി. ഈ മാസം എട്ട്, ഒന്‍പത് തീയ്യതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുക. 11ന് സെമിയും 14ന് ഞായറാഴ്ച്ച ഫൈനലും നടക്കും.

   

 6. വെടിക്കെട്ടിന്റെ പര്യായമായി താക്കൂര്‍, മുംബൈയ്ക്ക് കൂറ്റന്‍ ജയം

  Leave a Comment

  വിജയ് ഹസാര ട്രോഫിയില്‍ ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂറിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ മുംബൈയ്ക്കായാണ് ശാര്‍ദുല്‍ വെടിക്കെട്ട് തീര്‍ത്തത്. 57 പന്തുകളില്‍ ആറ് പടുകൂറ്റന്‍ സിക്‌സിന്റെ സഹായത്തോടെ 92 റണ്‍സാണ് താക്കൂര്‍ അടിച്ചെടുത്തത്.

  മത്സരത്തില്‍ മുംബൈ 200 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഹിമാചലിന്റെ പോരാട്ടം വെറും 24.1 ഓവറില്‍ 121 റണ്‍സില്‍ അവസാനിപ്പു.

  148 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ ശാര്‍ദുല്‍ വെടിക്കെട്ട് ബാറ്റിങിലൂടെ കരകയറ്റുകയായിരുന്നു. 75 പന്തില്‍ 91 റണ്‍സുമായി സൂര്യകുമാര്‍ യാദവും 98 പന്തില്‍ 83 റണ്‍സുമായി ആദിത്യ താരെയും ശാര്‍ദുലിന് മികച്ച പിന്തുണ നല്‍കി. ലിസ്റ്റ് എ ക്രിക്കറ്റിലെ ശാര്‍ദുലിന്റെ കന്നി അര്‍ധ സെഞ്ച്വറി കൂടിയാണ് ഇത്.

  നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശാര്‍ദുല്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സഹായകരമായിരുന്നു. പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ബാറ്റിംഗ് ഔള്‍റൗണ്ടറായി ശാര്‍ദുല്‍ ഗിയര്‍ മാറ്റിയിരിക്കുന്നത്.

 7. കളിക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ അയാള്‍ ഭയം തീകോരിയിട്ടിരുന്നു, തന്നോട് തന്നെ നീതിപുലര്‍ത്തിയോ

  Leave a Comment

  പ്രണവ് തെക്കേടത്ത്

  ക്രിക്കറ്റെന്ന ഈ സുന്ദര ഗെയിം കാണാന്‍ ആരംഭിച്ചന്ന് മുതല്‍ കാണുന്നതാണീ രൂപം കേള്‍ക്കുന്നതാണീ നാമം ‘ഷാഹിദ് അഫ്രീദി’
  രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്നുമയാള്‍ ടീവിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്, ആ ദേശീയ കുപ്പായത്തില്‍ നിന്ന് മറയുമ്പോഴും കുട്ടി ക്രിക്കറ്റിന്റെ വിവിധ ഫോര്മാറ്റുകളില്‍ അയാളിങ്ങനെ നിറയുകയാണ്.

  ബാറ്റെടുത്ത ആദ്യം ദിനം തന്നെ ആ 16 കാരന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നുണ്ട് (അരങ്ങേറിയ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല ). 37 ബോളില്‍ പൂര്‍ത്തിയാക്കുന്ന ആ കാലഘട്ടത്തിലെ ഏകദിന ക്രിക്കറ്റിലെ വേഗതയാര്‍ന്ന സെഞ്ചുറി പാകിസ്ഥാന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍ ആ പ്രകടനം തത്സമയം വീക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും, എന്നെ ആ നാമം ഭീതിപ്പെടുത്താന്‍ തുടങ്ങിയിരുന്നു.

  ഇന്ന് പലരും പരിഹാസം കലര്‍ത്തുന്ന ഭാഷകളാല്‍ പുച്ഛിക്കുമ്പോഴും എന്നെ ആ കാലങ്ങളില്‍ അയാള്‍ ഭയപെടുത്തിയിരുന്നു. ഇന്ത്യക്കെതിരെ ഇറങ്ങുന്ന ആ രൂപം പെട്ടെന്ന് പവലിയനിലേക്ക് നടന്നടുക്കാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

  അപ്പോഴും ആ കരിയര്‍ അവസാനിക്കുമ്പോള്‍ അയാള്‍ അന്ന് നല്‍കിയ ആ പ്രതീക്ഷകള്‍ കാത്തു സൂക്ഷിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാവും ഉത്തരം. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ സ്റ്റാന്‍ഡ്സിലേക്ക് പറത്താനുള്ള ആ ത്വര തന്നെയായിരുന്നു അയാളുടെ ശക്തിയും,ദൗര്‍ബല്യവും. ഒരുന്നിങ്‌സ് കെട്ടിപടുക്കാനുള്ള ആ മികവ് ഒരിക്കലും അയാളിലുണ്ടായിരുന്നില്ല അപ്പോഴും അയാളുടേതായ ദിവസങ്ങളില്‍ അയാള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

  അന്യം നില്‍ക്കുന്ന ആ സ്ഥിരത വലിയൊരു പ്രശ്‌നമാവുമ്പോഴും പ്രസിദ്ധമായ ചെന്നൈ ടെസ്റ്റിലെ സെക്കന്റ് ഇന്നിങ്‌സില്‍ പിറന്നത് പോലുള്ള ഇന്നിങ്സുകള്‍ അയാളില്‍ നിന്ന് ജന്മം കൊണ്ടിരുന്നു (തന്റെ ഇന്റര്‍നാഷണല്‍ കരിയറിലെ തന്നെ മികച്ച സെഞ്ച്വറിയായി അയാള്‍ മുദ്ര കുത്തുന്നതും ഈ സെഞ്ച്വറിയാണ് ). ഒന്ന് ശ്രമിച്ചാല്‍ ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്‌സ്മാനായി മാറാനുള്ള കഴിവുകള്‍ നിറഞ്ഞിരുന്നിട്ടും ആ ബാറ്റിംഗ് മികവ് ഒരു പിഞ്ച് ഹിറ്ററുടെ റോളില്‍ അയാള്‍ അവസാനിപ്പിക്കുകയാണ്.

  398 മത്സരങ്ങളില്‍ വെറും 23 ആവറേജില്‍ അയാള്‍ സ്വന്തമാക്കിയ 8000 ന് മുകളില്‍ റണ്‍സുകള്‍ ഒരിക്കലും അയാളിലെ ബാറ്റ്‌സ്മനോട് നീതിപുലര്‍ത്തുന്നില്ലെങ്കിലും, കരിയറില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളിലുമായി സ്വന്തമാക്കിയ 550ന് മുകളിലുള്ള വിക്കറ്റുകള്‍ കൂട്ടി വായിക്കുമ്പോള്‍ ഒരു ബൌളിംഗ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അയാള്‍ ശരാശരിയിക്കും മുകളിലാണെന്നും പറയേണ്ടി വരും.

  മാറി മാറി വന്ന നായകന്മാര്‍ തന്റെ വിക്കറ്റിന് വിലയിട്ട് കളിക്കാന്‍ ഉപദേശിക്കുമ്പോഴും അയാള്‍ ആ ശൈലി തന്നെ തുടരുകയായിരുന്നു. പലപ്പോഴും ആരാധകരുടെ പ്രതീക്ഷകള്‍ കാക്കാതെ തിരിഞ്ഞു നടക്കുമ്പോഴും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അയാളെ വിശ്വസിക്കുന്നുണ്ട്. അവിടെ കാണ്‍പൂരില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ കാറ്റില്‍ പറത്തി കൊണ്ട് അയാള്‍ സ്വന്തമാക്കിയ 45 ബോളിലെ ശതകങ്ങള്‍ പോലുള്ള അത്യപൂര്‍വ ഇന്നിങ്സുകള്‍ അവരെ അയാളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പുക്കുകയായിരുന്നു.

  പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലെ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും, പാകിസ്ഥാന്‍ സ്വന്തമാക്കിയ ആദ്യ ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലെ സെമിയിലെയും ഫൈനലിലെയും പ്രകടങ്ങളൊന്നും വിസ്മരിക്കുന്നില്ല. അപ്പോഴും 500ല്‍ അധികം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച ഒരു ബാറ്റസ്മാനില്‍ കാണേണ്ട സ്ഥിരതയോ, ഉത്തരവാദിത്തമോ അയാളില്‍ ഉണ്ടായിരുന്നില്ല എന്നത് ഒഴിച്ചു കൂടാനാവാത്ത സത്യം തന്നെയാണ്.

  ഒരുപക്ഷെ മുഷ്താഖ് അഹ്മദിന് പരിക്കായതുകൊണ്ട് ടീമിലേക്ക് എത്തിപ്പെട്ട ആ ലെഗ് സ്പിന്നറില്‍ നിന്ന് ബാറ്റിങ്ങില്‍ കൂടുതല്‍ പ്രതീക്ഷിച്ചതു കൊണ്ടാവാം ഈ നിരാശ. പക്ഷെ ഇന്നും അയാള്‍ പലരുടേയും ആവേശമാണ്. ഇന്നും കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകരെ ബൂം ബൂം എന്ന് ഉച്ചത്തില്‍ വിളിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ അയാള്‍ സമ്മാനിക്കുന്നുണ്ട്.

  ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ചൊരു ക്രൗഡ് പുള്ളര്‍ക്ക് ആരാധകരുടെ ലാലക്ക് ജന്മദിനാശംസകള്‍

  കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

   

 8. അവന്‍ ക്രിക്കറ്റിലെ മാന്യതയുടെ പര്യായമായിരുന്നു, മത്സരം കഴിഞ്ഞപ്പോള്‍ എതിരാളികള്‍ തന്നെ അവനെ സമ്മാനം കൊണ്ട് മൂടി

  Leave a Comment

  കെ നന്ദകുമാര്‍ പിള്ള

  ആദ്യ രണ്ടു ലോകകപ്പുകളിലും ജേതാക്കളായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നാം ലോകകപ്പ് സ്വപ്നങ്ങള്‍ കപിലിന്റെ ചെകുത്താന്മാരുടെ പോരാട്ട വീര്യത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. 1987 ല്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി നടന്ന നാലാം ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെങ്കിലും എത്താനുള്ള എല്ലാ അര്‍ഹതയും വിന്‍ഡീസിനുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റല്ല. കോട്‌നി വാല്‍ഷ് എന്ന മാന്യനായ ക്രിക്കറ്റര്‍ അവരുടെ ടീമില്‍ കളിച്ചിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ സെമിയില്‍ എത്തിയേനെ. നിര്‍ഭാഗ്യം ഒന്ന് മാത്രമാണ് അവരെ സെമി ഫൈനലില്‍ എത്തിക്കാതിരുന്നത്.

  ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഉറപ്പിച്ച ജയം, അലന്‍ ലാമ്പിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 243 ചെയ്‌സ് ചെയ്ത ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 209 മാത്രം. പക്ഷെ ഒരറ്റത്ത് പിടിച്ചു നിന്ന ലാംബ് ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തു. രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ കിംഗ് റിച്ചാര്‍ഡ്സ് അടിച്ച 181 റണ്‍സിന്റെ പിന്‍ബലത്തില്‍ 191 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി.

  വെസ്റ്റിന്‍ഡീസ് vs പാകിസ്ഥാന്‍ ലാഹോര്‍ – 1987

  മൂന്നാം മത്സരം പാകിസ്ഥാനെതിരെ ലാഹോറില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഫില്‍ സിമ്മണ്‍സും(51) റിച്ചാര്‍ഡ്‌സും(52) അര്ധസെഞ്ചുറി കടന്നെങ്കിലും ഇമ്രാന്‍ ഖാന്‍ 37 റണ്‍സിന് 4 ഉം സലിം ജാഫര്‍ 30 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സ് 216 റണ്‍സിന് അവസാനിച്ചു. താരതമ്യേന ചെറിയ സ്‌കോറിലേക്ക് പാക്കിസ്ഥാന്‍ ധൃതിയില്ലാതെ തുടങ്ങി. 100 / 3, പിന്നീട് 180 / 5 എന്ന സ്‌കോറിലേക്ക് പാക്കിസ്ഥാന്‍ എത്തി. മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ റമീസ് രാജ(42) ഒഴിച്ച് മറ്റാര്‍ക്കും തിളങ്ങാനായില്ല. പക്ഷെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സലിം യൂസഫ് മാത്രം പിടിച്ചു നിന്നു. 183 ല്‍ മിയാന്‍ദാദിനെ നഷ്ടമായ പാക്കിസ്ഥാന്‍ വളരെ പെട്ടെന്ന് 203/ 9 എന്ന നിലയിലേക്ക് വീണു.

  അവസാന ഓവര്‍

  അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. സ്ട്രൈക്കര്‍ അബ്ദുല്‍ ഖാദറും നോണ്‍ സ്ട്രൈക്കര്‍ വസീം ജാഫറും. ബൗളര്‍ കോര്ട്‌നി വാല്‍ഷ്.

  ആദ്യ രണ്ടു പന്തുകളിലും ഖാദറും ജാഫറും സിംഗിളുകള്‍ നേടി. ഇനി വേണ്ടത് 4 പന്തില്‍ 12 റണ്‍സ്. പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. കാരണം അന്നുവരെ ബാറ്റിങ്ങില്‍ അബ്ദുല്‍ ഖാദര്‍ പ്രതീക്ഷ തരുന്ന ഒരു പ്രകടനവും നടത്തിയിട്ടുണ്ടായിരുന്നില്ല. ഇവിടെ പെട്ടെന്ന് എന്ത് പ്രതീക്ഷിക്കാന്‍? അടുത്ത പന്തില്‍ രണ്ടു റണ്‍സ് നേടിയ ഖാദര്‍, അടുത്ത പന്ത് സ്‌ട്രെയ്റ്റ് സിക്‌സറിന് പായിച്ചു. ഇനി വേണ്ടത് 2 പന്തില്‍ 4 റണ്‍സ്. അടുത്ത പന്തിലും 2 റണ്‍സ്.

  അവസാന പന്ത്. പാകിസ്താന് ജയിക്കാന്‍ 2 റണ്‍സ്. ബാറ്റ് ചെയുന്നത് ഖാദര്‍. ബൗള്‍ ചെയ്യാനായി ഓടി വന്ന വാല്‍ഷ്, പക്ഷെ പന്ത് ഡെലിവേര്‍ ചെയ്തില്ല. പകരം ക്രീസില്‍ കയ്യും കെട്ടി നിന്നു. നോണ്‍ സ്ട്രൈക്കര്‍ വസീം ജാഫര്‍ ക്രീസില്‍ നിന്നും വാരകള്‍ വെളിയിലായിരുന്നു. വിജയം അനിവാര്യമായ, വിജയം കൈവെള്ളയില്‍ എത്തിയ അവസരം, ഏതു ബൗളറും ഉപയോഗപ്പെടുത്തിയേക്കാവുന്ന അവസരം. വാല്‍ഷ് വ്യത്യസ്തനായിരുന്നു. മങ്കാദിങ് എന്ന, ക്രിക്കറ്റിനു നിരക്കാത്തതെന്ന് പരക്കെ പറയപ്പെടുന്ന അവസരം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം പയ്യെ തിരിഞ്ഞ് അടുത്ത പന്തെറിയാനായി നടന്നു പോകുകയാണ് വാല്‍ഷ് ചെയ്തത്. അടുത്ത പന്തില്‍ വീണ്ടും രണ്ടു റണ്‍സ് നേടിയ ഖാദര്‍ പാകിസ്താന് അവിശ്വസനീയമായ വിജയം നേടിക്കൊടുത്തു. വെസ്റ്റ് ഇന്‍ഡീസിന് കയ്യെത്തും ദൂരത്തു നിന്ന് മറ്റൊരു വിജയനഷ്ടം കൂടി.

  ഓരോവര്‍ കൊണ്ട് അബ്ദുല്‍ ഖാദര്‍ പാകിസ്ഥാന്റെ ഹീറോ ആയപ്പോള്‍ വാല്‍ഷിനെ ആരും കുറ്റപ്പെടുത്തിയില്ല. പകരം, ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കയ്യടിച്ചു, അനുമോദിച്ചു. പാകിസ്ഥാനികള്‍ തന്നെ അദ്ദേഹത്തിന് ഒരുപാട് സമ്മാനങ്ങള്‍ നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

  കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

   

 9. അരങ്ങേറാന്‍ ഭാഗ്യമില്ല, ടീമിലെത്തിയ ശേഷം വരുണ്‍ വീണ്ടും പുറത്തേക്ക്

  Leave a Comment

  ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്തേക്ക്. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് വരുണിന് തിരിച്ചടിയായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 19 അംഗ ഇന്ത്യയുടെ ടി20 ടീമിലാണ് വരുണിനെയും ഉള്‍പ്പെടുത്തിയത്.

  പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു. നേരത്തെ ഓസ്‌ട്രേലിയക്കെതിരേയും ടി20 പരമ്പരയില്‍ വരുണ്‍ ടീമിലെത്തിയെങ്കിലും പരിക്ക് കാരണം താരത്തിന് പിന്മാറേണ്ടി വന്നിരുന്നു.

  ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ടം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം തിളങ്ങിയതാണ് വരുണിന്റെ കരിയറില്‍ വഴിത്തിരിവായത്.

  നിര്‍ഭാഗ്യം വരുണിനെ വീണ്ടും വേട്ടയാടുകയാണ്. ഓസീസ് പര്യടനത്തില്‍ വരുണിന് പകരക്കാരനായി എത്തിയാണ് ടി നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. നിലവില്‍ വരുണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനുവേണ്ടി കളിക്കുന്നില്ല.സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും വരുണിനെ തമിഴ്നാട് ഉള്‍പ്പെടുത്തിയിരുന്നില്ല.

  ഇത്തവണത്തെ ഐപിഎല്ലിലും വരുണ്‍ കൊല്‍ക്കത്തയുടെ ഭാഗമാണ്. സുനില്‍ നരെയ്നൊപ്പം ടീം മുഖ്യ പരിഗണന നല്‍കുന്ന സ്പിന്നര്‍ വരുണാവും. കുല്‍ദീപ് യാദവിനെ മറികടന്നാണ് വരുണിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രമെ വരുണിന് ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷ വെക്കാനാവു.

  അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്ത്തി.

  തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ തിളങ്ങിയ വരുണിനെ 2019ലെ ഐപിഎല്ലില്‍ 8.4 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത് താരത്തിന് തിളങ്ങാനായില്ല. ഒറ്റ സീസണോടെ പഞ്ചാബ് ഒഴിവാക്കിയ വരുണിനെ 2020ലെ ലേലത്തില്‍ നാല് കോടിക്കാണ് കെകെആര്‍ സ്വന്തമാക്കിയത്.

   

 10. കേരളം ക്വാര്‍ട്ടറിലെത്തുമോ? സാധ്യതകള്‍ ഇങ്ങനെ, നെഞ്ചിടിപ്പ്!

  Leave a Comment

  വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ്. തിങ്കളാഴ്ചത്തെ ഗ്രൂപ് ‘ഡി’ ‘ഇ’ മത്സരം കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകുക.

  നോക്കൗട്ട് തെരഞ്ഞെടുപ്പ് ഇങ്ങനെ

  -5: ‘എ’ മുതല്‍ ‘ഇ’ വരെയുള്ള ഗ്രൂപ്പുകളില്‍നിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച് ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും.

  -2: ഗ്രൂപ് ചാമ്പ്യന്‍മാര്‍ക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങില്‍ മുന്നിലുള്ള രണ്ടുപേര്‍ക്ക് കൂടി നോക്കൗട്ട്.

  -1: ഗ്രൂപ് റാങ്കിങ്ങിലെ മൂന്നാം ടീമിന് പ്ലേറ്റ് ഗ്രൂപ് ജേതാക്കള്‍ക്കെതിരെ എലിമിനേറ്റര്‍ കളിച്ച് ജയിച്ചാല്‍ അവസരം.

  കേരളത്തിന്റെ സാധ്യത

  നിലവില്‍ യു.പി (+1.559), കേരളം (+1.244) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. തിങ്കളാഴ്ച ഗ്രൂപ് ‘ഡി’യില്‍ രാജസ്?ഥാനെ നേരിടുന്ന ഡല്‍ഹിയാണ് (12 പോയന്റ്?, +0.473 റണ്‍റേറ്റ്) പ്രധാന വെല്ലുവിളി. മികച്ച മാര്‍ജിനില്‍ ഡല്‍ഹി ജയിച്ചാല്‍ കേരളം മൂന്നാമതാവും.

  പിന്നെ പ്ലേറ്റ്? ജേതാക്കള്‍ക്കെതിരെ എലിമിനേറ്റര്‍ ഭാഗ്യപരീക്ഷണം. രണ്ടാം സ്ഥാനം നിലനിര്‍ത്തിയാല്‍ നേരിട്ട് നോക്കൗട്ടില്‍.