അശ്വിന്റെ ഡ്യൂപ്പിനെ ഇറങ്ങി, ഓസീസ് രണ്ടും കല്‍പിച്ച്, ഇന്ത്യ പേടിക്കണം

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബംഗലൂരുവില്‍ കഠിന പരിശീലനത്തിലാണ്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിടാനുളള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ അനായാസം നേരിടാന്‍ ബറോഡ സ്പിന്നര്‍ മഹേഷ് പിതിയയെ നെറ്റ്സില്‍ ഇറക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം.

സ്റ്റീവ് സ്മിത്ത് അടക്കമുള്ള ഓസീസ് വമ്പന്‍മാര്‍ ബെംഗളൂരുവില്‍ മഹേഷ് പിതിയയുടെ പന്തുകള്‍ നേരിട്ട് പരിശീലിക്കുകയാണ്. അശ്വിന്റെ ബൗളിംഗുമായി ഏറെ സാമ്യതയുണ്ട് മഹേഷ് പിതിയയുടെ പന്തുകള്‍ക്ക്. ഓസീസ് ബാറ്റര്‍മാരായ സ്റ്റീവ് സ്മിത്ത്, മാത്യൂ റെന്‍ഷോയും മഹേഷിന്റെ പന്തുകള്‍ നേരിട്ടു.

റെന്‍ഷോയുടെ പരിശീലനം നിര്‍ത്തിവെപ്പിച്ചായിരുന്നു സ്മിത്ത് നെറ്റ്സിലേക്ക് ഇറങ്ങിയത്. പിതിയയുടെ പന്തുകള്‍ നേരിട്ട സ്മിത്ത് അല്‍പം പാടുപെട്ടു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ചില പന്തുകള്‍ മിസാക്കിയ താരം ബൗള്‍ഡാവുകയും ചെയ്തു. എന്നാല്‍ ശക്തനായി തിരിച്ചെത്തിയ സ്മിത്ത് കവര്‍ ഡ്രൈവുകളുമായി പിതിയയെ നേരിട്ടു.

ഇന്‍സ്റ്റഗ്രാമിലടക്കം പിതിയയുടെ ബൗളിംഗ് കണ്ട് ആകൃഷ്ടരാണ് ഓസീസ് കോച്ചിംഗ് സ്റ്റാഫ് രഞ്ജി ട്രോഫി കഴിഞ്ഞയുടനെ ഓസീസ് ക്യാംപിനൊപ്പം ചേരാന്‍ പിതിയയോട് ആവശ്യപ്പെടുകയായിരുന്നു.

ഈ മാസം ഒന്‍പത് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാഗ്പൂരിലാണ് ആദ്യ മത്സരം

You Might Also Like