ഇന്ത്യ വീണ്ടും തോറ്റു, പരമ്പര സ്വന്തമാക്കി ഓസീസ്, ഇത് ചരിത്രം

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ചാണ് ഓസട്രേലിയ ഏകദിന പരമ്പര കൈപിടിയില്‍ ഒതുക്കിയത്. 2-1നാണ് ഓസ്‌ട്രേലിയയുടെ ജയം. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര തോല്‍ക്കുന്നത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന്് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ടോപ് സ്‌കോറര്‍.

കോഹ്ലി 72 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 40 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സും ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 37 റണ്‍സുമെടുത്തു.

രോഹിത്ത് 17 പന്തില്‍ 30ഉം കെഎല്‍ രാഹുല്‍ 50 പന്തില്‍ 32 റണ്‍സും സ്വന്തമാക്കി. രവീന്ദ്ര ജഡേ (18)സ മുഹമ്മദ് ഷമി (14) എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. അക്‌സര്‍ പട്ടേലിനും (2), സൂര്യയ്ക്കും (0) തിളങ്ങാനായില്ല.

ഓസ്‌ട്രേലിയക്കായി ആദം സാംമ്പ നാല് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. അഷ്ടണ്‍ ആഗര്‍ രണ്ട് വിക്കറ്റും സീന്‍ അബോട്ടും മാര്‍ക്കസ് സ്‌റഅറോണ്‍സും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് പുറത്താകുകയായിരുന്നു. 47 പന്തില്‍ എട്ട ഫോറും ഒരു സിക്സും സഹിതം 47 റണ്‍സെടുത്ത ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് ആണ് ടോപ് സ്‌കോറര്‍. അലക്സ് ക്യാരി (38), ട്രാവിസ് ഹെഡ് (33), മാര്‍നസ് ലബുഷെയ്ന്‍ (28), ഡേവിഡ വാര്‍ണര്‍ (23), മാര്‍കസ് സ്റ്റോണ്‍സ് (25), സീന്‍ അബോട്ട് (26), അസ്തന്‍ ആഗര്‍ (17) എന്നിവരെല്ലാം ക്രീസില്‍ പിടിച്ച് നിന്നെങ്കിലും വലിയ സ്‌കോറിലെത്താന്‍ ആയില്ല.

You Might Also Like