ഗ്രീന്‍ എറിഞ്ഞിട്ടു, മാക്‌സ്‌വെല്‍ വെടിക്കെട്ട്, തകര്‍പ്പന്‍ ജയവുമായി ഓസീസ്

സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. സിംബാബ്‌വെ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും പുറത്താകാതെ 48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പികള്‍. 66 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് വാര്‍ണര്‍ 57 റണ്‍സെടുത്തത്. സ്മിത്ത് 80 പന്തില്‍ ആറ് ഫോര്‍ സഹിതമാണ് പുറത്താകാതെ 48 റണ്‍സെടുത്തത്. ഗ്ലെന്‍ മാക്‌സ് വെല്‍ വെറും ഒന്‍പത് പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം പുറത്താകാതെ 32 റണ്‍സും സ്വന്തമാക്കി.

ആരോണ്‍ ഫിഞ്ച് (15), അലക്‌സ് ക്രാറെ (10), മാര്‍ക്കസ് സ്‌റ്റോണ്‍സ് (19), മിച്ചല്‍ മാര്‍ഷ് (2) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. സിംബാബ് വെയ്ക്കായി റായാന്‍ ബുരി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 72 റണ്‍സെടുത്ത മദവരയാണ് സിംബാബ് വെയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മറുമണി 45ഉം ചക്കബവ 31 റണ്‍സും എടുത്തു.

ഓസ്‌ട്രേലിയക്കായി കാമറൂണ്‍ ഗ്രീന്‍ ഒന്‍പത് ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. കളിയിലെ താരവും കാമറൂണ്‍ ഗ്രാന്‍ ആണ്. ആദം സാംബ മൂന്നും മിച്ചല്‍ മാര്‍ഷും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like