സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കായുളള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡ് പര്യടനം നഷ്ട്ടമായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഓള്‍ റൗണ്ടര്‍മാരുടെ കുത്തൊഴുക്കാണുളളത്. ആറ് ഓള്‍ റൗണ്ടര്‍മാരാണ് ടീമില്‍ ഇടം പിടിച്ചത്. ഫിഞ്ചിനൊപ്പം സ്റ്റീവ് സ്മിത്ത് ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാര്‍. മാത്യു വേഡ്, അലക്സ് കാരി, ജോഷ് ഫിലിപ്പി എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമായിരിക്കും ബൗളിങ് നിരയെ നയിക്കുക.
അതെസമയം സൂപ്പര്‍താരം മാര്‍നസ് ലാബുഷെയ്‌നിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ യാത്രനിയന്ത്രണങ്ങള്‍ മൂലമാണ് മാര്‍നസ് ലാബുഷെയ്‌നിന് പര്യടനം നഷ്ട്ടമായത്. നിലവില്‍ കൗണ്ടി ക്രിക്കറ്റിനായി വെയില്‍സിലുള്ള ലാബുഷെയ്ന്‍ കൗണ്ടി ടീമായ ഗ്‌ളാമോര്‍ഗ്ഗനൊപ്പം തുടരും.
ഐ പി എല്ലിന് മുന്‍പായി കോവിഡ് പോസിറ്റീവായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡാനിയേല്‍ സാംസിനെ ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി പര്യടനത്തിലേക്ക് പരിഗണിച്ചില്ല.
വിന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, മോയിസസ് ഹെന്രിക്സ്, ആഷ്ടണ്‍ അഗര്‍, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാരി, ജോഷ് ഫിലിപ്പി, മാത്യൂ വേഡ്, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, റിലെ മെറഡിത്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, തന്‍വീര്‍ സംഗ, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രൂ ടൈ, ആഡം സാംപ.