അനിയാ… അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ സിറാജിനോട് ഭുംറ ചെയ്തത്

ടെസ്റ്റ് കരിയറിലെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുഹമ്മദ് സിറാജിന് ടീം ഇന്ത്യ നല്‍കിയത് വികാരനിര്‍ഭരമായ സ്വീകരണം. ബ്രിസ്ബേനില്‍ നാലാം ദിനത്തില്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചതിന് പിന്നാലെയാണ് സിറാജിന് സഹതാരങ്ങള്‍ രാജകീയ സ്വീകരിണം നല്‍കിയത്.
സിറാജിന് പി്ന്നില്‍ അണിനിരന്ന സഹതാരങ്ങളെ എഴുന്നേറ്റ് നിന്നാണ് ഭുംറയും അശ്വിനുമടക്കമുളള സീനിയര്‍ താരങ്ങള്‍ വരവേറ്റത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ജസ്പ്രീത് ഭുംറ നല്‍കിയ സ്വീകരണമായിരുന്നു. സിറാജിനെ ബൗണ്ടറിലൈനിന് അരികെ വച്ച് ആശ്ലേഷിക്കുകയായിരുന്നു ഭുംറ. ഈ ദൃശ്യങ്ങള്‍ ബിസിസിഐ ആരാധകര്‍ക്കായി പങ്കുവെച്ചു.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ഭുംറ, 26കാരനായ പിന്‍ഗാമിക്ക് നല്‍കിയ അഭിനന്ദനം ആരാധകര്‍ ഏറ്റെടുത്തു. ഗാബ ടെസ്റ്റിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം എന്നാണ് ആരാധകര്‍ ഇരുവരുടേയും ആലിംഗനത്തിന് നല്‍കുന്ന വിശേഷണം.
പരിക്ക് കാരണം ബ്രിസ്ബേനില്‍ ജസ്പ്രീത് ഭുംറ കളിക്കുന്നില്ല. ബുമ്ര അടക്കമുള്ള സ്റ്റാര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ പേസ് നിരയെ നയിക്കുന്നത് സിറാജാണ്. ആദ്യ ഇന്നിംഗ്സില്‍ അപകടകാരിയായ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സിറാജ് രണ്ടാം ഇന്നിംഗ്സില്‍ കൊടുങ്കാറ്റാവുകയായിരുന്നു. 19.5 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരെ മടക്കി.
A standing ovation as Mohammed Siraj picks up his maiden 5-wicket haul.#AUSvIND #TeamIndia pic.twitter.com/e0IaVJ3uA8
— BCCI (@BCCI) January 18, 2021