ഗാബയില്‍ ഏത് തമ്പുരാന്റേയും എല്ലൊടിയ്ക്കും, ഇവിടെ ഓസീസിനോട് കളി വേണ്ടെന്ന് സൂപ്പര്‍ പേസര്‍

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന നിര്‍ണ്ണായകമായ ഗാബ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പേസര്‍ ജോഷ് ഹസില്‍വുഡ്. ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്കാണ് മാനസിക ആധിപത്യമെന്നും എതിരാളികള്‍ക്കെല്ലാം ഇവിടെ കളിക്കാന്‍ പേടിയാണെന്നും ഹസില്‍വുഡ് പരിഹസിക്കുന്നു.
ഓസ്ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്ബേന്‍. 1988ന് ശേഷം ഇവിടെ തോല്‍വി അറിഞ്ഞിട്ടേയില്ലെന്നത് കരുത്താണ് എന്നും ഓസീസ് സ്റ്റാര്‍ പേസര്‍ കൂട്ടിചേര്‍ത്തു.
55 ടെസ്റ്റ് മത്സരങ്ങളാണ് ബ്രിസ്ബേനില്‍ നടന്നിട്ടുള്ളത്. ഇതില്‍ 33 എണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ 14 ടെസ്റ്റുകള്‍ സമനിലയിലായി. വെറും എട്ട് എണ്ണത്തില്‍ മാത്രമേ ഓസ്ട്രേലിയ തോല്‍വി അറിഞ്ഞിട്ടുള്ളൂ.
ഇന്ത്യന്‍സമയം നാളെ രാവിലെ 5.30നാണ് ബ്രിസ്ബേന്‍ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.
ഇതോടെ പരമ്പര വിജയികളെ ബ്രിസ്ബേന്‍ വിധിയെഴുതും. ഇരു ടീമിനും പരിക്കിന്റെ തിരിച്ചടികളോടെയാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.