പ്രമുഖരാരും പിന്മാറിയില്ല, ഐതിഹാസിക പാക് പരമ്പരയ്ക്ക് ഓസീസ് ടീമായി

Image 3
CricketTeam India

നീണ്ട 24 വര്‍ഷത്തിന് ശേഷം നടത്തുന്ന പാകിസ്ഥാന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പ്രമുഖ താരങ്ങളൊക്കെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമായി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരും ടീമില്‍ നിന്ന് പിന്മാറിയിട്ടില്ല. പരുക്കേറ്റ് പുറത്തായിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ടീമില്‍ തിരികെയെത്തി. മിച്ചല്‍ സ്വെപ്‌സണ്‍, ജോഷ് ഇംഗ്ലിസ്, ആഷ്ടന്‍ ആഗര്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്താനില്‍ സമീപകാലത്തായി നടന്ന ഭീകരാക്രമണങ്ങളില്‍ ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ ഭീതിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം തള്ളികളയും വിധമാണ് പാക് പര്യടനത്തിനുളള പ്രമുഖരുടെ സാന്നിദ്ധ്യം.

മാര്‍ച്ച് മൂന്നിനാണ് ഓസ്‌ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തില്‍ ഉള്ളത്.

ഓസീസ് ടീം: Pat Cummins (C), Steve Smith (VC) Ashton Agar, Scott Boland, Alex Carey, David Warner, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Michael Neser, Mitchell Starc, Mitchell Sweposn