ന്യൂസിലന്‍ഡ് പര്യടനം റദ്ദാക്കി ഓസ്‌ട്രേലിയ

Image 3
CricketTeam India

ഓസ്‌ട്രേലിയയുടെ ന്യൂസിലന്‍ഡ് പര്യടനം ഉപേക്ഷിച്ചു. ഓസ്ട്രേലിയന്‍ ടീമിന് ഐസൊലേഷന്‍ ക്വാറന്റൈന്‍ സ്ഥലങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ആണ് മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയയുടെ ന്യൂസിലന്‍ഡ് പര്യടനം ഉപേക്ഷിച്ചത്. മൂന്ന് മത്സരള്‍ അടങ്ങി ടി20 മത്സരങ്ങള്‍ ആണ് ഈ ഹ്രസ്വ പര്യടനത്തിന് ഉണ്ടായിരുന്നത്.

പര്യടനം ഉപേക്ഷിക്കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റും ക്രിക്കറ്റ് ഓസ്ട്രേലിയയും സമ്മതിച്ചു. മാര്‍ച്ച് പകുതിയോടെ നേപ്പിയറില്‍ വെച്ചാണ് നാല് ദിവസങ്ങളിലായി പരമ്പര നടത്താന്‍ നേരിത്ത തീരുമാനിച്ചത്.

അതെസമയം ടൗറംഗയിലെ ബേ ഓവലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ന്യൂസിലന്‍ഡിന്റെ നെതര്‍ലന്‍ഡ്സുമായുള്ള ടി20 ഐ മാര്‍ച്ച് 25 ന് നേപ്പിയേഴ്സ് മക്ലീന്‍ പാര്‍ക്കിലേക്ക് മാറ്റാനും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.

ഓസ്ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി MIQ നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന നിരീക്ഷണത്തിലാണ് ഓസ്ട്രേലിയ ഹ്രസ്വ ടി20 പരമ്പര തീരുമാനിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.

ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ ടെസ്റ്റ് പര്യടനത്തോടൊപ്പമായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഓസ്ട്രേലിയയുടെ പര്യടനം ഉപേക്ഷിക്കുന്നത് അനിവാര്യമാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു.