കളക്ടീവ് ബൗണ്ടിംഗ് എഫര്‍ട്ട്, ഉമേഷിന് പരിക്കേറ്റില്ലായിരുന്നെങ്കില്‍ കഥ വ്യത്യസ്തമായേനെ

സംഗീത് ശേഖര്‍
കളക്ടീവ് ബൗളിംഗ് എഫര്‍ട്ട്. ഓരോ ബൗളറും കൃത്യമായി തങ്ങളുടെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഓസ്ട്രേലിയ പെട്ടെന്ന് തന്നെ ബാക്ക് ഫുട്ടിലായിരുന്നു. ഈസി റണ്‍സ് എന്നത് ലഭിക്കാത്ത അവസ്ഥയില്‍ ഏതൊരു ബാറ്റിംഗ് നിരക്കും ഈയൊരു അവസ്ഥ ഉണ്ടാകേണ്ടതാണ് .
ജഡേജയെ ഓവര്‍ നിരക്ക് മെച്ചപ്പെടുത്താനുള്ള ബൗളര്‍ എന്നതിനപ്പുറത്തേക്ക് ഉപയോഗിക്കുന്നത് ഗുണം മാത്രമേ ചെയ്യൂ.
എന്തായാലും പന്ത് മനോഹരമായി മൂവ് ചെയ്യിച്ചു, നല്ല ലെങ്ങ്തില്‍ ,തകര്‍പ്പന്‍ ഫോമില്‍ എറിഞ്ഞു കൊണ്ടു ഓസീസ് ബാറ്റ്സ്മാന്‍മാരെ തുടക്കത്തിലേ ഇന്റിമിഡേറ്റ് ചെയ്ത ഉമേഷ് യാദവിനു പരുക്കേറ്റിരുന്നില്ലെങ്കില്‍ കഥ വ്യത്യസ്തമാകുമായിരുന്നു എന്നുറച്ചു വിശ്വസിക്കുന്നു. ഉമേഷിനെതിരെയുള്ള ലീവുകള്‍ പോലും ബാറ്റ്സ്മാനു അപകടകരമായിരുന്ന ദിവസം.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്
സ്‌കോര്‍ കാര്‍ഡ്: മൂന്നാം ദിവസം
ഓസ്‌ട്രേലിയ : 195, 133/6
ഇന്ത്യ : 326
ഓസ്‌ട്രേലിയയുടെ ലീഡ് രണ്ട് റണ്‍സ്
ക്രീസില്‍: കാമറൂണ്‍ ഗ്രീന്‍ (17) – പാറ്റ കമ്മിന്‍സ് (15)
രവീന്ദ്ര ജഡേജ : രണ്ട് വിക്കറ്റ് 10-3-25-2
ജസ് പ്രീത് ഭുംറ : ഒരു വിക്കറ്റ് 17-4-34-1
ഉമേശ് യാദവ്: ഒരു വിക്കറ്റ് 3.3-0-5-1
മുഹമ്മദ് സിറാജ് : ഒരു വിക്കറ്റ് 12.2-4-46-1
ആര്‍ അശ്വിന്‍ : ഒരു വിക്കറ്റ് 23-4-46-1