ഓസീസ് വിജയം തല്ലികെടുത്തി നിഷാം, മുംബൈ അറിയാന്‍

Image 3
CricketCricket News

സജീഷ് അരവന്‍കര

അവസാന ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 15 റണ്‍സ്. മത്സരത്തില്‍ ഇതുവരെ പന്തെറിയാത്ത ജിമ്മി നീഷാമിനെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പന്തെറിയാന്‍ ഏല്‍പ്പിക്കുന്നു.

ആദ്യ പന്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഡാനിയേല്‍ സാംസിനേയും (15 പന്തില്‍ 41) അഞ്ചാം പന്തില്‍ മാര്‍കസ് സ്റ്റോയിനിസിനേയും (37 പന്തില്‍ 78) പുറത്താക്കി നീഷാം കിവീസിന് നാല് റണ്‍സിന്റെ വിജയം സമ്മാനിക്കുന്നു.

1-0-10-2. നേരത്തെ ബാറ്റ് ചെയ്തപ്പൊ 16 പന്തില്‍ പുറത്താവാതെ 45 റണ്‍സും..

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ കിവീസ് 2-0ത്തിന് മുന്നില്‍..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

സ്‌കോര്‍ കാര്‍ഡ്

ന്യൂസിലന്‍ഡ് : 219/7 (20 ഓവര്‍)
മാര്‍ട്ടിന്‍ ഗുപ്റ്റില്‍: 97 (50)
വില്യംസണ്‍: 53 (35)
ജയിംസ് നീഷാം: 45* (16)

ഓസ്‌ട്രേലിയ : 215/8 (20 ഓവര്‍)

മാര്‍ക്കസ് സ്റ്റോണ്‍സ് : 78 (37)
ജോഷ് ഫിലിപ്പ്: 45(32)
ഡാനിയല്‍ സാംസ് : 41 (15)