സര്‍പ്രൈസ് താരത്തിന് അരങ്ങേറ്റം, മക്ഗര്‍ക്ക് ഓപ്പണര്‍, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

Image 3
CricketCricket News

യുകെ പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ഡേവിഡ് വാര്‍ണറുടെ വിരമിക്കലിന് ശേഷമുള്ള ഓസ്ട്രേലിയന്‍ ടി20 ടീമിന്റെ പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സിന്റെ ഓള്‍ റൗണ്ടര്‍ കൂപ്പര്‍ കോണോലി ട്വന്റി 20 ടീമില്‍ ഇടം നേടിയപ്പോള്‍, ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് ഓപ്പണറായി ടീമിലെത്തി.

15 ആഭ്യന്തര ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കോണോലി, ബിഗ് ബാഷ് ലീഗ് 2022-23 ഫൈനലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സിനായി തിളങ്ങിയിരുന്നു. ഈ വര്‍ഷം ടാസ്മാനിയക്കെതിരായ ഷെഫീല്‍ഡ് ഷീല്‍ഡ് അരങ്ങേറ്റത്തില്‍ കോണോലി 90 റണ്‍സും നേടിയിരുന്നു.

പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചതിനാല്‍ മിച്ചല്‍ മാര്‍ഷ് ആണ് ടി20 ടീമിനെ നയിക്കുന്നത്. കമ്മിന്‍സനെ കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെല്ലും ടി20 പരമ്പരയില്‍ കളിക്കില്ല, പകരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീമില്‍ ചേരും.

സ്‌കോട്ട്ലന്‍ഡിനെതിരെ മൂന്ന് ടി 20 മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്റ്റംബര്‍ 4, 6, 7 തീയതികളില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 11 മുതല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയും ആരംഭിക്കും.

ഓസ്ട്രേലിയന്‍ ട്വന്റി 20 ടീം (സ്‌കോട്ട്ലന്‍ഡ്, ഇംഗ്ലണ്ട്): മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കോണോലി, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), സ്പെന്‍സര്‍ ജോണ്‍സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.

ഓസ്ട്രേലിയന്‍ ഏകദിന ടീം (ഇംഗ്ലണ്ട്): മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ.