ബ്ലാസ്റ്റേഴ്‌സിലേക്ക് യുവ ഓസീസ് പടക്കുതിര വരുന്നു, സന്തോഷ വാര്‍ത്ത

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ത്രസിപ്പിക്കുന്ന നീക്കവുമായി ട്രാന്‍സ്ഫര്‍ റൂമറുകള്‍. ഓസ്‌ട്രേലിയന്‍ താരം ജാകോബ് പെപ്പറുമായ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. 27കാരനായ പെപ്പര്‍ നിലവില്‍ ഇന്തോനേഷ്യന്‍ ലീഗില്‍ മധുര യുണൈറ്റഡിനായി കളിക്കുന്ന താരമാണ്.

സെന്റര്‍ ബാക്കും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറുമായി കളിക്കുന്ന താരമാണ് പെപ്പര്‍. ഒാസീസ് ക്ലബ് ന്യൂകാസ്റ്റല്‍ ജെറ്റ്‌സില്‍ കളിച്ച് കരിയര്‍ തുടങ്ങിയ പെപ്പര്‍ വെസ്റ്റേണ്‍ സിഡ്‌നി വാണ്ടേഴ്‌സിലും ബ്രിസ്‌ബെയ്ന്‍ റോയറിലുമായി കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ അണ്ടര്‍ 23 ടീമില്‍ ഒരു മത്സരം കളിച്ചിട്ടുളള പെപ്പറിന് 2012ന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്താനായില്ല. നിലവില്‍ കളിക്കുന്ന മധുര യുണൈറ്റഡ് ഇന്തോനേഷ്യയിലെ ഒന്നാം നമ്പര്‍ ലീഗില്‍ കളിക്കുന്ന ടീമാണ്.

പ്രതിരോധത്തില്‍ ഉരുക്ക് മുഷ്ടി പ്രയോഗിക്കുന്ന താരമാണ് പെപ്പര്‍. അതിനാല്‍ തന്നെ എതിരാളികള്‍ക്ക് പേടിസ്വപ്‌നം കൂടിയാണ്. ബ്ലാസ്റ്റേഴ്‌സിലേക്ക് പെപ്പര്‍ എത്തുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉരുക്ക് കോട്ടയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.