ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാമത്; സൂപ്പർ എട്ട് അവസാന മത്സരത്തിൽ തീ പാറും

Image 3
CricketTeam India

ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ 28 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ഗ്രൂപ്പ് 1 ൽ ഒന്നാമതെത്തി. ഇതോടെ ജൂൺ 24ന് നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഇരു ടീമുകൾക്കും വാശിയേറിയതാവും. ജൂൺ 19 ന് ആരംഭിച്ച സൂപ്പർ എട്ട് ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ സൂപ്പർ 8 ന്റെ ഗ്രൂപ്പ് 1ൽ മാറ്റുരക്കുമ്പോൾ, ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഗ്രൂപ്പ് 2ലാണ് ഏറ്റുമുട്ടുന്നത്.

വ്യാഴാഴ്ച ബ്രിഡ്‌ജ്‌ടൗണിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ വിജയത്തോടെ തങ്ങളുടെ പ്രയാണം ആരംഭിച്ചപ്പോൾ, ആന്റിഗ്വയിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ 28 റൺസിന് തകർത്തു.
ഗ്രൂപ്പ് 2 ൽ ഇംഗ്ലണ്ട്ആണ് തലപ്പത്ത്. ബുധനാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ 18 റൺസിന്റെ വിജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8 വിജയം കുറിച്ചിരുന്നു.

സൂപ്പർ 8 പോയിന്റ് പട്ടിക

ഗ്രൂപ്പ് 1

റാങ്ക്ടീംമത്സരങ്ങൾജയിച്ചുതോറ്റുഫലമില്ലപോയിന്റുകൾ
1ഓസ്‌ട്രേലിയ11002
2ഇന്ത്യ11002
3അഫ്ഗാനിസ്ഥാൻ10100
4ബംഗ്ലാദേശ്10100

ഗ്രൂപ്പ് 2

റാങ്ക്ടീംകളിച്ചുജയിച്ചുതോറ്റുഫലമില്ലപോയിന്റ്
1ഇംഗ്ലണ്ട്11002
2ദക്ഷിണാഫ്രിക്ക11002
3യുണൈറ്റഡ് സ്റ്റേറ്റ്സ്10100
4വെസ്റ്റ് ഇൻഡീസ്10100

 

2024 ടി20 ലോകകപ്പിന്റെ സെമിഫൈനലും ഫൈനലും എവിടെയാണ് കളിക്കുക?

ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂൺ 26, 27 തീയതികളിൽ ഗയാനയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിലും പ്രൊവിഡൻസ് സ്റ്റേഡിയത്തിലുമായാണ് സെമി ഫൈനലുകൾ നടക്കുക.

2024 ടി20 ലോകകപ്പിന്റെ ഫൈനൽ ജൂൺ 29 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കും.

ടി20 ലോകകപ്പ് 2024 സെമിഫൈനൽ, ഫൈനൽ ഷെഡ്യൂൾ

ജൂൺ 26, 2024:
സെമിഫൈനൽ 1 – വിജയി ഗ്രൂപ്പ് 1 vs റണ്ണറപ്പ് ഗ്രൂപ്പ് 2 – ബ്രയാൻ ലാറ സ്റ്റേഡിയം, ട്രിനിഡാഡ് – 06:00 AM IST (ജൂൺ 27)
ജൂൺ 27, 2024:
സെമിഫൈനൽ 2 – വിജയി ഗ്രൂപ്പ് 2 vs റണ്ണറപ്പ് ഗ്രൂപ്പ് 1 – പ്രൊവിഡൻസ് സ്റ്റേഡിയം, ഗയാന – 08:00 PM IST
ജൂൺ 29, 2024:
ഫൈനൽ – കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്‌ജ്‌ടൗൺ, ബാർബഡോസ് – 07:30 PM IST (ജൂൺ 22)