മാസ്ക് സെലബ്രേഷൻ വിവാദം, ടോണി ക്രൂസിന് കനത്ത മറുപടിയുമായി ഒബാമയാങ്‌ രംഗത്ത്

Image 3
FeaturedFootball

ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ടോണി ക്രൂസിന്റെ താരങ്ങളുടെ ഗോൾ സെലിബ്രേഷനെതിരെ നടത്തിയ വിവാദപരാമർശം. ഗോൾ നേടിയതിനു ശേഷമുള്ള സെലിബ്രേഷൻ കോമാളിത്തരമാണെന്നാണ് ക്രൂസ് അഭിപ്രായപ്പെട്ടത്. പ്രധാനമായും ഗ്രീസ്മാന്റെ വീഡിയോ ഗെയിമിലെ ഫിഡ്ജറ്റ് ഡാൻസ് സെലിബ്രേഷനും ഒബമയാങിന്റെ മാസ്ക് സെലിബ്രേഷനുമാണ് ക്രൂസ് അതിനു ഉദാഹരണമായി തിരഞ്ഞെടുത്തത്.

സോക്സിൽ മാസ്കുകൾ ഒളിപ്പിച്ചു പിന്നീട് ഗോളുകൾ നേടുമ്പോൾ ഉപയോഗിച്ച് സെലബ്രേഷൻ നടത്തുന്നത് നല്ല മാതൃകയല്ലെന്നാണ് ടോണി ക്രൂസിന്റെ അഭിപ്രായം. ഒബമയാങ്‌ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും ഒരു വിഡ്ഢിത്തരമായാണ് തനിക്കു തോന്നിയതെന്നും ടോണി ക്രൂസ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻവിമർശനങ്ങളാണ് ടോണി ക്രൂസിനെതിരെ ഉയർന്നിരിക്കുന്നത്. മറുപടിയുമായി ഒബമയാങ്‌ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ട്വിറ്ററിൽ ടോണി ക്രൂസിന് കനത്ത മറുപടി തന്നെ ഒബമയാങ്‌ നൽകി. തന്റെ മകന് വേണ്ടിയാണു താനിത് ചെയ്യുന്നതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം ക്രൂസിനെ ടാഗ് ചെയ്ത് കുറിച്ചു.

” എന്തെങ്കിലുമാകട്ടെ ഈ ടോണി ക്രൂസിന് മക്കളുണ്ടോ? ഞാൻ ഇത് എന്റെ മകന് വേണ്ടിയാണു കുറച്ചു പ്രാവശ്യം ചെയ്തതെന്നു ഓർമിപ്പിക്കുന്നു. കൂടാതെ ഇതു ഞാനിനിയും തുടരും. നിങ്ങൾക്കും ഒരിക്കലും കുട്ടികളുണ്ടാവുമെന്ന് ഞാൻ ആശംസിക്കുന്നു. ഈ കുട്ടികളുടെ സംസാരം പോലെ അവരെ എപ്പോഴും ആഹ്ലാദപൂരിതമാക്കാൻ സാധിക്കട്ടെ. ഒപ്പം മാസ്ക് ധരിക്കാനും മറക്കരുത്. സുരക്ഷിതനായിരിക്കൂ. ” ഒബാമയാങ്‌ മറുപടി നൽകി.