സ്പാനിഷ് വമ്പന്‍മാരുമായുളള ബന്ധം വെളിപ്പെടുത്തി മറ്റൊരു ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സ്പാനിഷ് കോച്ച് ഇല്ലാതെ ജംഷഡ്പൂര്‍ പുതിയ സീസണ്‍ ഒരുങ്ങുന്നത്. ചെന്നൈ പരിശീലകനായിരുന്ന ഓവല്‍ കോയല്‍ ആണ് നിലവില്‍ ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പരിശീലിപ്പിക്കുക. കോയലിനെ കോച്ചായി പരിഗണിച്ചതിന് പിന്നില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ സീസണുകളിലും ജംഷഡ്പൂരിന്റെ പരിശീലകരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്‌ലറ്റിക്കോ നിര്‍ണ്ണായ ഇടപെടലുകള്‍ നടത്തിയിരുന്നു. സ്പാനിഷ് കോച്ചുമാരായ സീസണ്‍ ഫെര്‍ണാണ്ടോയും അന്റോണിയോ ഇറിനോഡോയും പരിശീലകരായി എത്തിയത് അങ്ങനെയാണ്. ഇവരെകൂടാതെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂരിന്റെ പരിശീലിപ്പിച്ചിട്ടുളള മറ്റൊരു കോച്ച്.

‘ഞങ്ങള്‍ അത്‌ലറ്റിക്കോയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ചില കാര്യങ്ങളില്‍ അവര്‍ ഞങ്ങള്‍ക്ക് ഉപദേശം നല്‍കാറുണ്ട്. പ്രധാനമായും കോച്ചുമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍. ഓവനെ കൂടാതെ മറ്റ് രണ്ട് പേരേ കൂടി പരിശീലകരായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഓവലിന്റെ പ്രകടനമികവ് അദ്ദേഹത്തിന് അനുകൂലമായി’ ജംഷഡ്പൂര്‍ സിഇഒ മുകുള്‍ ചൗധരി പറയുന്നു.

അത്‌ലറ്റിക്കോയുമായുളള ജംഷഡ്പൂരിന്റെ ബന്ധത്തെകുറിച്ച് ചൗധരി പറയുന്നത് ഇങ്ങനെയാണ്.

‘ജംഷഡ്പൂരിന് അത്‌ലറ്റിക്കോയുമായി പാട്ട്ണര്‍ഷിപ്പൊന്നും ഇല്ല. എന്നാല്‍ അവരുമായി ചിലകാര്യങ്ങളില്‍ യോജിച്ചാണ പ്രവര്‍ത്തനം. പ്രത്യേകിച്ച് അക്കാദമിയുടെ കാര്യത്തില്‍. അത്‌ലറ്റിക്കോ ഞങ്ങളുടെ അടുത്ത കൂട്ടുകാരാണ്. എന്ത് സാങ്കേതിക സഹായവും നല്‍കാന്‍ അവര്‍ ഒരുക്കമാണ്’ അദ്ദേഹം പറയുന്നു.

തങ്ങളെ അവര്‍ ഒരുപാട് സഹായിക്കുന്നുണ്ടെന്ന് പറയുന്ന ജംഷഡ്പൂര്‍ ഭാവിയില്‍ അത്‌ലറ്റിക്കോയുമായി പാട്ട്ണര്‍ഷിപ്പ് ഉണ്ടാകാനും സാധ്യതയുണ്ടെന്നു കൂട്ടിചേര്‍ത്തു.