അമ്പരപ്പിച്ച് എടികെ ബഗാന്‍, ഹബാസിന്റെ കുറുക്കന്‍ തന്ത്രം

Image 3
FootballISL

ഐ.എസ്.എല്‍ ഏഴാം സീസണില്‍ നായകന്മാരുടെ കാര്യത്തില്‍ അമ്പരപ്പിക്കുന്ന നീക്കവുമായി എടികെ മോഹന്‍ ബഗാന്‍. ഒരു ഐഎസ്എല്‍ സീസണിനായി മാത്രം അഞ്ച് നായന്മാരെയാണ് എടികെ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന ഫിജി താരം റോയ് കൃഷ്ണ, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എഡു ഗാര്‍സിയ, ഗോളി അരിന്ദം ഭട്ടാചാര്യ, ഇന്ത്യന്‍ പ്രതിരോധതാരങ്ങളായ പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗന് എന്നിവരാണ് പുതിയ സീസണില്‍ ടീമിനെ നയിക്കുക.

ഡ്രെസ്സിംഗ് റൂമിന്റെ അന്തരീക്ഷം സാദാരണ നിലയിലാക്കാനും കളിക്കാര്‍ക്ക് താരപരിവേശം ലഭിക്കാതിരിക്കാനുമാണ് എടികെ പരിശീലകന്‍ ഹബാസ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ജിങ്കനൊഴികെ മറ്റ് നാല് താരങ്ങളും കഴിഞ്ഞ സീസണില്‍ എടികെ കിരീടം സ്വന്തമാക്കിയപ്പോള്‍ ടീമിനൊപ്പമുണ്ടാരുന്നു.

ജിങ്കനാകട്ടെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് എടികെയില്‍ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ക്ലബിനായി കളിക്കുന്നത്.

നവംബര്‍ 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെയാണ് നേരിടുന്നത്.