എടികെയില്‍ തുടങ്ങി ജംഷഡ്പൂര്‍ വരെ, ബ്ലാസ്റ്റേഴ്‌സിന്റെ മത്സര ഷെഡ്യൂളുകള്‍ ഇങ്ങനെ

ഐഎസ്എല്ലിലെ ആദ്യ പാദ ഫിക്ചര്‍ പുറത്ത് വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മത്സരിക്കുക 10 മത്സരങ്ങളില്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടി തുടങ്ങുന്ന മഞ്ഞപ്പട പിന്നീട് ആറ് ദിവസത്തിനിപ്പുറം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ബദ്ധവൈരികളായ ബംഗളൂരു എഫ്‌സിയുമായി ഡിസംബര്‍ 13നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം.

ഡിസംബര്‍ 20ന് ഐഎസ്എല്ലില്‍ നവാഗതരായ ഈസ്റ്റ് ബംഗാളുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും. ചെന്നൈയിനുമായി നവംബര്‍ 29നും ജനുവരി രണ്ടിന് മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരമുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സര ഷെഡ്യൂള്‍ കാണാം.

നവംബര്‍ 20 കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാന്‍ (ജിം എം സി സ്റ്റേഡിയം)

നവംബര്‍ 26 കേരള ബ്ലാസ്റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ( ജിന്‍ എം സി സ്റ്റേഡിയം)

നവംബര്‍ 29 ചെന്നൈയിന്‍ എഫ്‌സി – കേരള ബ്ലാസ്റ്റേഴ്‌സ് (ജി എം സി സ്റ്റേഡിയം)

ഡിസംബര്‍ 6 എഫ് സി ഗോവ – കേരള ബ്ലാസ്റ്റേഴ്‌സ് (ഫതോര്‍ഡ് സ്റ്റേഡിയം)

ഡിസംബര്‍ 13 ബംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്‌സ് (ഫതോര്‍ഡ് സ്റ്റേഡിയം)

ഡിസംബര്‍ 20 കേരള ബ്ലാസ്റ്റേഴ്‌സ് – ഈസ്റ്റ് ബംഗാള്‍ ( ജി എം സി സ്റ്റേഡിയം)

ഡിസംബര്‍ 27 കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് (ജി എം സി സ്റ്റേഡിയം)

ജനുവരി 2 മുംബൈ സിറ്റി എഫ്‌സി – കേരള ബ്ലാസ്റ്റേഴ്‌സ് (ജി എം സി സ്റ്റേഡിയം)

ജനുവരി 7 കേരള ബ്ലാസ്റ്റേഴ്‌സ് – ഒഡീഷ എഫ്‌സി (ജി എം സി സ്റ്റേഡിയം)

ജനുവരി 21 ജംഷദ്ഡ്പൂര്‍ എഫ്‌സി – കേരള ബ്ലാസ്റ്റേഴ്‌സ് ( തിലക് മൈതാന്‍)

You Might Also Like