ലയനം, കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ക്ക് പുതിയ പേരായി

Image 3
FootballISL

ഐഎസ്എല്‍ ടീമായ എടികെ കൊല്‍ക്കത്തയും ഐലീഗ് വമ്പന്‍മാരായ മോഹന്‍ ബഗാനും ഈ വര്‍ഷം ജനുവരിയിലാണ് ഔദ്യോഗികമായി ലയിച്ചത്. എടികെ കൊല്‍ക്കത്ത ഉടമ സഞ്ജീവ് ഗോന്‍ക ബഗാന്റെ 80 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കിയതോടെയാണ് ലയനം സാധ്യതമായത്.

ഇതോടെ ഇരുടീമുകളും ലയിച്ച് ഒരു ടീമായി ഐഎസ്എല്ലിന്റെ ഭാഗമാകും. പുതിയ ടീമിന്റെ പേരും പുറത്ത് വന്നിട്ടുണ്ട്. എടികെ മോഹന്‍ബഗാന്‍ എന്നായിരിക്കും ഇനി ഈ ടീമിന്റെ പേര്. ടീമിന്റെ പേര് തീരുമാനമായതോടെ ഇനി ജേഴ്‌സിയും ലോഗോയും ആണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇതും ഉടന്‍ പുറത്തിറങ്ങും.

എടികെ പരിശീലകനായ ഹബാസാണ് പുതിയ ടീമിന്റെ പരിശീലകന്‍. മോഹന്‍ ബഗാന്റെ പരിശീലകനായ കിബു വികൂന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനുമായി.

പുതിയ ക്ലബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്ത് മാറ്റമുണ്ടാക്കും എന്ന് ഉറ്റ് നോക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഈ നീക്കം വിജയിച്ചാല്‍ ഒരുപക്ഷെ സമാനമായ നിരവധി പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉണ്ടായേക്കാം.