സര്‍പ്രൈസ് ഒളിപ്പിച്ച് കിബു, ബ്ലാസ്റ്റേഴ്‌സ് പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചു
ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു. സിംബാബ്വെ ഡിഫന്‍ഡര്‍ കോസ്റ്റ നമോയിനേസു ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കുന്നത്. ഗോള്‍ കീപ്പറായി വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ് ഇറങ്ങുന്നു.
ബക്കറി കോനെ, സെര്‍ജിയോ സിഡോച, വിന്‍സന്റ് ഗോമസ്, ഗാരി ഹൂപ്പര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. സഹലും ജെസലും നെരോമും, പ്രശാന്തും, റിതിക്ക് കുമാര്‍ ദാസും ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
വിദേശ താരങ്ങളായ കോസ്റ്റയും കോനെയും ആണ് സെന്റര്‍ ബാക്ക് കൂട്ടുകെട്ട്. ലെഫ്റ്റ് ബാക്കില്‍ ജെസ്സലും റൈറ്റ് ബാക്കില്‍ പ്രശാാന്ത് ആണ് ഇറങ്ങുന്നത്. നിശു കുമാറ്റ് ബെഞ്ചിലാണ് ഉള്ളത്.
മറുഭാഗത്ത് പ്രീതം കോട്ടാലാണ് എടികെ മോഹന്‍ ബഗാന്റെ നായകന്‍. സന്ദേഷ് ജിങ്കനും അരോയോയും എല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭട്ടാചാര്യയാണ് കൊല്‍ക്കത്തയുടെ ഗോള്‍ കീപ്പര്‍.
കേരള ബ്ലാസ്റ്റേഴ്‌സ്;
ആല്‍ബിനോ ഗോമസ്, പ്രശാന്ത്, കോനെ, കോസ്റ്റ, ജെസ്സല്‍, സിഡോഞ്ച, വിസെന്റെ, റിത്വിക്, നവോറം, സഹല്‍, ഹൂപ്പര്‍