റോയ്‌ക്കൊപ്പം അവിശ്വസനീയ സഖ്യം തുടരും, നിര്‍ണ്ണായക നീക്കം നടത്തി എടികെ മോഹന്‍ ബഗാന്‍
ഐഎസ്എല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും വിനാശകാരികളായ മുന്നേറ്റ നിരയായിരുന്നു എടികെയുടേത്. ഫിജിയന്‍ താരം റോയ് കൃഷ്ണയും ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്യംസണും ചേര്‍ന്നാണ് എടികെ മുന്നേറ്റനിരയെ ഐഎസ്എള്‍ എതിരാളികളുടെ പേടി സ്വപ്‌നമാക്കിയത്.
പുതിയ സീസണിലും ഇരുവരും എടികെയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പായി. ഓസ്‌ട്രേലിയന്‍ സ്ട്രൈക്കര്‍ ഡേവിഡ് വില്യംസിന്റെ കരാര്‍ മോഹന്‍ ബഗാനുമായി ലയിച്ച എടികെ പുതുക്കിയതോടൊണ് മുന്നേറ്റനിരയില്‍ ഫിജി-ഓസീസ് ആക്രമണമായിരിക്കും എടികെ മോഹന്‍ബഗാന്റേതെന്ന് ഉറപ്പായത്.
മുപ്പത്തിരണ്ടുകാരനായ വില്യംസിന് ഒരു വര്‍ഷകരാറാണ് ഐഎസ്എല്‍-ഐലീഗ് ചാമ്പ്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ഡേവിഡ് വില്യംസിനു മുന്നേ സഹതാരമായ റോയ് കൃഷ്ണയുടെ കരാറും എടികെ മോഹന്‍ബഗാന്‍ പുതുക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ ക്ലബ്ബായ വെല്ലിങ്ടന്‍ ഫിയൊനിക്‌സില്‍ നിന്നും വന്ന താരം ടീമിനായി ഏഴു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇരുവരും ചേര്‍ന്ന 22 കഴിഞ്ഞ സീസണില്‍ ഗോളുകളാണ് അടിച്ചു കൂട്ടിയത്.
നിലവില്‍ ഐഎസ്എള്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കമാണ് സ്പാനിഷ് കോച്ച് ഹബാസിന് കീഴില്‍ എടികെ നടത്തുന്നത്. അവരുടെ ആറ് വിദേശ സൈനിംഗുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. എതിരാളികളില്ലാതെ ഐഎസ്എല്‍ കിരീടം ലക്ഷ്യമിട്ടാണ് എടികെ മോഹന്‍ ബഗാന്‍ ഇത്തവണ ഒരുങ്ങുന്നത്.