എടികെ മോഹന്‍ ബാഗാനെ നയിക്കാന്‍ വന്‍ താരമെത്തുന്നു

Image 3
FootballISL

ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുമായി ഐലീഗ് ജേതാക്കളായ മോഹന്‍ ബഗാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലയിച്ചതോടെ എടികെ-മോഹന്‍ ബഗാനെന്ന കരുത്തുറ്റ ടീമിന്റെ പിറയ്ക്കാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഇനി ഈ ടീം ഐഎസ്എല്ലില്‍ എന്ത് അത്ഭുതമാണ് കാഴ്ച്ചവെക്കുക എന്ന് ഉറ്റുനോക്കുകയാണ് കായിക ലോകം.

എടികെ-മോഹന്‍ ബാഗാന്‍ ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റും എടികെയുടെ സഹഉടമയുമായ സൗരവ് ഗാംഗുലിയെ നിശ്ചയിച്ചേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പറത്ത് വരുന്നത്. ന്യൂസ് 18 അടക്കമുളള ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എടികെ- മോഹന്‍ബഗാന്‍ ലിമിറ്റഡ് എന്ന പേരില്‍ ആണ് പുതിയ ക്ലബ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കമ്പനിയ്ക്ക് കീഴിലുളള ആദ്യ ബോര്‍ഡ് മീറ്റിങ് ജൂലൈ 10നു വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ഈ യോഗത്തിലായിരിക്കും ടീമിന്റെ മുഖ്യ ഡയറക്ടര്‍ ആരായിരിക്കും എന്ന് തീരുമാനിക്കുക.

കൂടാതെ ടീമിന്റെ ജേഴ്‌സി, ലോഗോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അന്തിമ തീരുമാനവും ഈ യോഗത്തില്‍ കൈകൊള്ളും. 80 ശതാനം ഓഹരികള്‍ ആണ് എടികെയുടെ ഉടമസ്ഥര്‍ ആയ സഞ്ജീവ് ഗോയെങ്കെ ഗ്രൂപ്പിന് പുതിയ ക്ലബില്‍ ഉളളത്. മോഹന്‍ ബഗാന്‍ മാനേജുമെന്റിന് 20 ശതമാനം ഓഹരികള്‍ മാത്രമേ നിലവില്‍ ഉളളൂ.