എടികെ സൂപ്പര്‍ താരത്തെ റാഞ്ചുന്നു, തിരിയുടെ പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയില്‍ നിന്ന് ഒരു സൂപ്പര്‍ താരത്തെ സ്വന്തമാക്കാനുളള നീക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവരുടെ സ്പാനിഷ് പ്രതിരോധനിര താരമായ വിക്ടര്‍ മോങ്ങിലിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. പ്രമുഖ സ്‌പോട്‌സ് വെബ് പോര്‍ട്ടറായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് വിട്ട തിരിയുടെ പകരക്കാരനായാണ് 27കാരനായ വിക്ടര്‍ മോങ്ങിനെ പുതിയ പരിശീലകന്‍ വികൂന കാണുന്നതത്രെ. കഴിഞ്ഞ സീസണിനിടെ എ ടി കെയില്‍ ചേര്‍ന്ന മോങ്ങ് ഹബാസിന്റെ കീഴില്‍ ഒന്‍പത് മത്സരങ്ങളാണ് കളിച്ചത്.

നേരത്തെ, ബ്ലാസ്റ്റേഴ്സുമായി പ്രീ-കോണ്‍ട്രാക്ട് സൈന്‍ ചെയ്ത തിരി, ശമ്പളം കുറക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ ക്ലബ് വിടുകയായിരുന്നു. തുടര്‍ന്ന് തിരി തന്റെ ആദ്യ ഇന്ത്യന്‍ ക്ലബായ എടികെയിലേക്ക് തിരികെ പോയി.

വിക്ടര്‍ മോങ്ങിലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയാല്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്ദേശ് ജിങ്കന്‍ ടീം വിടുകയും, തിരി പ്രീ-കോണ്‍ട്രാക്ട് ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മോങ്ങിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നല്‍കും. പരിചയസമ്പന്നനായ താരം റയല്‍ വയ്യഡോളിഡ്, അത്‌ലറ്റികോ മാഡ്രിഡ് ബി, ലെവന്റെ ബി എന്നീ ടീമുകള്‍ക്ക് വേണ്ടി പന്തുതട്ടിയ താരമാണ്.

You Might Also Like