രാഹുലിന് കോടികള്‍ വിലമതിയ്ക്കുന്ന സര്‍പ്രൈസ് സമ്മാവുമായി കോഹ്ലി

കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. 2.17 കോടി രൂപ വരുന്ന ബിഎംഡബ്യു കാര്‍ ആണ് കോഹ്ലി രാഹുലിന് വിവാഹ സമ്മാനമായി നല്‍കിയത്. പ്രമുഖ കര്‍ണാടക വാര്‍ത്ത ചാനലായ ടിവി 9 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് നടി അതിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും വിവാഹിതരായി. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് നടന്നത്.

സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി പിന്നീട് വിരുന്ന് സംഘടിപ്പിക്കും. വിവാഹത്തിന് പിന്നാലെ ഖണ്ടാലയിലെ ഫാം ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അവിടെയെത്തിയ ആരാധകര്‍ക്കും സുനില്‍ ഷെട്ടിയും മകന്‍ അഹാന്‍ ഷെട്ടിയും ചേര്‍ന്ന് മധുരം നല്‍കി.

ഇന്ന്, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുമായി, ഞങ്ങള്‍ക്ക് വളരെയധികം സന്തോഷവും ശാന്തതയും നല്‍കിയ വീട്ടില്‍ ഞങ്ങള്‍ വിവാഹിതരായി. നന്ദിയും സ്‌നേഹവും നിറഞ്ഞ ഹൃദയത്തോടെ, ഈ കൂട്ടായ യാത്രയില്‍ ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടുന്നു. ????…” എന്ന് ആതിയാ ഷെട്ടിയെ ടാഗ് ചെയ്ത് രാഹുല്‍ കുറിച്ചു.

You Might Also Like