ബാറ്റിംഗിനിടെ കളി മതിയാക്കി രോഹിത്ത്, കാരണമിതാണ്

Image 3
Team India

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ വിജയവഴിയില്‍ തിരിച്ചെത്താനായതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവിന്റെ ഐതിഹാസിക ഫോമാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് വഴിവെച്ചത്.

എന്നാല്‍ മത്സരത്തിനിടെ ഇന്ത്യന്‍ ക്യാമ്പിന് ആശങ്ക സൃഷ്ടയ്ക്കുന്നതായി മാറി നായകന്‍ രോഹിത്ത് ശര്‍മ്മയുടെ പവലിയനിലേക്കുളള മടക്കം. 11 റണ്‍സുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുന്നതിനിടേയാണ് രോഹിത്ത് മത്സരം നിര്‍ത്തി പവലിയനിലേക്ക് മടങ്ങിയത്.

ബാറ്റ് ചെയ്യുന്നതിനിടെ അനുഭവപ്പെട്ട അസഹ്യമായ നടുവേദനയാണ് രോഹിത്ത് ബാറ്റിംഗ് മതിയാക്കി റിട്ടേഴ്ഡ് ഹര്‍ട്ടായി മടങ്ങാന്‍ കാരണം. ഇതോടെ രോഹിത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്ക ഉയര്‍ത്തിട്ടുണ്ട്. രോഹിത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മെഡിക്കല്‍ ടീം ”പുരോഗതി നിരീക്ഷിക്കുന്നു” എന്നാണ് ഇതിനെ പറ്റി ബിസിസിഐ അറിയിപ്പ് നല്‍കിയത്.

രണ്ടാം ഓവറില്‍ ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫിനെതിരെ ബൗണ്ടറി നേടിയതിനു ശേഷമാണ് നാടകീയ സംഭവങ്ങളുണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട രോഹിത്ത് ഫിസിയോ കമലേഷ് ജെയിനുമായി സംസാരിച്ചതിന് ശേഷം ബാറ്റിംഗ് മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പവലിയനിലേക്ക് നടക്കുന്നതിനിടെ പുറം താങ്ങി പിടിച്ചാണ് രോഹിത്ത് മടങ്ങിയത്.

മത്സര ശേഷം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചു. നിലവില്‍ കുഴപ്പെമൊന്നും ഇല്ലെന്നും ശനിയാഴ്ച അമേരിക്കയില്‍ നടക്കുന്ന നാലാം ടി20ക്ക് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത്ത് പറഞ്ഞു.

അഞ്ചാമത്തെയും അവസാനത്തെയും ടി20 ഞായറാഴ്ചയാണ്. നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.