സഞ്ജു അറിയാന്‍, പരാഗിനെ നായകനായി നിയമിച്ചു, ഇതാണ് പ്രിവിലേജ്

Image 3
CricketCricket News

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള അസം ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനം കേട്ട റിയന്‍ പരാഗ് ആണ് അസം ടീമിന്റെ നായകന്‍. അസം ക്രിക്കറ്റ് അസോസിയേഷനുമായി പരാഗിന്റെ അച്ഛന്റെ ഉന്നത ബന്ധമാണ് ക്യാപ്റ്റന്‍സിയ്ക്ക് പിന്നിലെന്ന ആരോപണം ശക്തമാണ്. അസം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് പരാഗിന്റെ പിതാവ്.

നേരത്തെ ഐപിഎല്ലിലും മോശം പ്രകടനത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് റിയന്‍ പരാഗിനെ നിരന്തരം കളിപ്പിച്ചത് ഏറെ വിമര്‍ശനം ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി നല്‍കി യുവതാരത്തെ അസം ക്രിക്കറ്റ് അസോസിയേഷന്‍ അനുഗ്രഹിച്ചിരിക്കുന്നത്. അസമിന്റെ ബാറ്റിംഗ് കോച്ച് മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയാണ്.

അസമിനെ കൂടാതെ ബറോഡയും കര്‍ണാടകയും സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുളള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രുനാല്‍ പാണ്ദ്യയാണ് ബറോഡ ക്യാപ്റ്റന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയാണ് ക്യാപ്റ്റനായ കര്‍ണാടക ടീമില്‍ ഐപിഎല്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാല്‍, ജഗദീശ സുചിത്, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അസം ടീം: റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), പല്ലവ് കുമാര്‍ ദാസ്, ഡെനിഷ് ദാസ്, റിഷവ് ദാസ്, അമിത് സിന്‍ഹ, സാഹില്‍ ജെയിന്‍, ആകാശ് സെന്‍ ഗുപ്ത, ആര്‍ അഹമ്മദ്, രാഹുല്‍ സിംഗ്, റോഷന്‍ അലം, അമ്ലജ്യോതി ദാസ്, ജിടുമോണി കലിട, കുനാല്‍ സൈകിയ, അഭിഷേക് താക്കൂരി, മുഖ്തര്‍ ഹുസൈന്‍, പ്രിതം ദാസ്, ധാരാണി രഭ.

ബറോഡ ടീം: കൃണാല്‍ പാണ്ട്യ (ക്യാപ്റ്റന്‍), കേദാര്‍ ദേവ്ധര്‍, ശശ്വത് രാവത്, വിഷ്ണു സോളങ്കി, ഭാനു പാനിയ, കാര്‍ത്തിക്ക് കകഡെ, അതിത് ഷെത്, നിനദ് രാത്വ, ചൈതല്‍ ഗാന്ധി, ബി എസ് പഥം, പസ്ത് കോഹ്ലി, ശിവാലിക്ക് ശര്‍മ്മ, പ്രദീപ് യാദവ്, ഭാര്‍ഗവ് ഭട്ട്, യാഷ്വര്‍ധന്‍ സിംഗ്, ധ്രുവ് പട്ടേല്‍, മിതേഷ് പട്ടേല്‍, വിശാല്‍ യാദവ്, പ്രതിക് ഘൊഡാദ്ര.

കര്‍ണാടക ടീം: മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, കെവി സിദ്ധാര്‍ത്ഥ്, റോഹന്‍ കദം, അനിരുദ്ധ ജോഷി, അഭിനവ് മനോഹര്‍, കരുണ്‍ നായര്‍, ഭരത് ബിആര്‍, നിഹാല്‍ ഉല്ലല്‍, ശ്രേയാസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം, ജഗദീശ സുചിത്, പ്രവീണ്‍ ദുബെ, കെസി കരിയപ്പ, പ്രസിദ്ധ് കൃഷ്ണ, പ്രദീപ് ജെയിന്‍, വൈശാഖ് വിജയ്കുമാര്‍, എംബി ദര്‍ശന്‍, വിദ്യാധര്‍ പാട്ടീല്‍.