ഏഷ്യ കപ്പിന് തൊട്ടുമുമ്പ് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഏറ്റവും സമ്മര്‍ദ്ദമനുഭവിക്കുന്നത് സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ്. ഫോമില്ലാതെ ഏറെ നാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നേറുന്ന കോഹ്ലിയ്ക്ക് ഇപ്പോള്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കകയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വിരാട് കോഹ്ലി ടീമിനായും വ്യക്തിപരമായും റണ്‍സടിച്ചേ പറ്റൂവെന്നാണ് ഗാംഗുലി തുറന്ന് പറഞ്ഞത്.

‘കോഹ്ലി ഇന്ത്യക്കായി മാത്രമല്ല വ്യക്തിപരമായും റണ്‍സടിച്ചേ പറ്റു. കോഹ്ലി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. കോലിക്കിത് മികച്ച സീസണായിരിക്കുമെന്നാണ് പ്രതീക്ഷ. നമ്മളെല്ലാവരും കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ സെഞ്ചുറിക്കായാണ്’ ഗാംഗുലി പറഞ്ഞു.

ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായതിനാല്‍ സെഞ്ചുറിനേടുക അത്ര എളുപ്പമല്ല. എങ്കിലും വരാനാരിക്കുന്നത് കോഹ്ലിക്ക് മികച്ച സീസണാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോഹ്ലിയെപ്പോലെ വലിയൊരു കളിക്കാരന് ഇത്രയും കാലും ഫോം ഇല്ലാതെ തുടരാനാവില്ല. ഇത് എങ്ങനെ മറികടക്കണമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹം റണ്‍സടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’ ഗാംഗുലി പറഞ്ഞ് നിര്‍ത്തി.

ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറ്റു മുട്ടിയശേഷം ഇരു ടീമും ഇതാദ്യമായാണ് മുഖാമുഖം വരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോട് 10 വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. അതെവേദിയില്‍ തന്നെയാണ് ഏഷ്യ കപ്പ് പോരാട്ടം എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

 

You Might Also Like