ക്രിക്കറ്റ് ലോകത്തിന് വന്‍ തിരിച്ചടി, ആ സൂപ്പര്‍ ടൂര്‍ണമെന്റ് റദ്ദാക്കി

Image 3
CricketCricket News

ക്രിക്കറ്റ് ലോകത്ത് നിന്ന് അടുത്ത തിരിച്ചടിയുടെ വാര്‍ത്ത കൂടി. ശ്രീലങ്കയില്‍ നടക്കാനിരുന്ന ഇപ്രാവശ്യത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. ടി20 ലോകകപ്പ് മുന്നില്‍കണ്ട് ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ് ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായികുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത്.

ഉടന്‍ തന്നെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെ സംമ്പന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് നല്‍കുമെന്നും ആഷ്‌ലി ഡി സില്‍വ പറഞ്ഞു. കോവിഡിന്റെ രണ്ടാം വരവ് ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ ഭീതിയാണ് സൃഷ്ടിച്ചട്ടുള്ളത്. നേരത്തെ കോവിഡ് മഹാമാരി മൂലം ഐപിഎല്ലും പിഎസ്എല്ലുമെല്ലാം പതാവഴിയില്‍ ഉപേക്ഷിച്ചിരുന്നു.

ജൂണില്‍ ഏഷ്യാ കപ്പ് സംഘടിപ്പിച്ചാലും രണ്ടാം നിര ടീമിനെ മാത്രമായിരുന്നു ഇന്ത്യക്കു അയക്കാന്‍ സാധിക്കുമായിരുന്നുള്ളു. ജൂണില്‍ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും അതിനു ശേഷം ഇംഗ്ലണ്ട് പരമ്പരയും ഇന്ത്യക്കുണ്ട്.

അതെസമയം ഇന്ത്യയുടെ ലങ്കന്‍ പര്യടനം നടക്കുമെന്ന തന്നെയാണ് അറിയാന്‍ കഴിയുന്നത്. ഇതിനായി ശ്രിലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.