ബൗളര്‍മാര്‍ക്കും ജീവിക്കണ്ടേ? ക്രിക്കറ്റില്‍ പുതിയ നിയമം ആവശ്യപ്പെട്ട് ആര്‍ അശ്വിന്‍

Image 3
CricketIPL

ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായി പുതിയ നിയമം ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ക്രിക്കറ്റില്‍ ബൗളര്‍ പന്ത് കൈവിടും മുമ്പെ റണ്ണിനായി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ ക്രീസ് വിടുന്ന ബാറ്റ്‌സ്മാനെ നിലയ്ക്കു നിര്‍ത്താന്‍ മങ്കാദിംഗിന് പകരം പുതിയ ആശയമാണ് ആര്‍ അശ്വിന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ബൗളര്‍ പന്ത് കൈവിടും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ അടുത്ത പന്ത് ഫ്രീ ബോളായി അനുവദിക്കണമെന്നും ഫ്രീ ബോളില്‍ വിക്കറ്റ് വീണാല്‍ ബൗളറുടെ ബൗളിംഗ് കണക്കുകളില്‍ നിന്നും എതിര്‍ ടീമിന്റെ ടോട്ടലില്‍ നിന്നും 10 റണ്‍സ് അധികം കുറക്കണമെന്നും അശ്വിന്‍ പറയുന്നു. ഫ്രീ ഹിറ്റ് പോലെ വലിയ വിപണനസാധ്യത ഫ്രീ ബോളിനുമുണ്ടെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിക്കറ്റില്‍ വരുത്തേണ്ട നിയമപരിഷ്‌കാരങ്ങളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടിയായാണ് മങ്കാദിംഗിലെ പരിഷ്‌കാരത്തെക്കുറിച്ച് അശ്വിന്‍ പറയുന്നത്.

അശ്വിന്റെ അഭിപ്രായത്തെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും പിന്തുണച്ചിട്ടുണ്ട്. ബൗളര്‍ പന്ത് കൈവിടും മുമ്പെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ റണ്ണിനായി ക്രീസ് വിടുന്നത് തടയാനാണ് മങ്കാദിം?ഗ് നിലവിലുളളതെങ്കിലും ഇത് അധികം ബൗളര്‍മാരും ഉപയേഗിക്കാറില്ല.

ഐ പി എല്ലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ അശ്വിന്‍ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.