ജീവിതത്തില്‍ ഒരാളും തന്നെയിങ്ങനെ അപമാനിച്ചിട്ടില്ല, ഇന്ത്യന്‍ താരത്തെ കുറിച്ച് തുറന്നടിച്ച് സ്മിത്ത്

Image 3
CricketCricket News

ഇന്ത്യന്‍ ഓഫ് സ്പിന്നല്‍ ആര്‍ അശ്വിന് മുന്നില്‍ താന്‍ തോറ്റ് പോയതായി സമ്മതിച്ച് ഓസീസ് മുന്‍ നായകനും സൂപ്പര്‍ താരവുമായി സ്റ്റീവ് സ്മിത്ത്. അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് തങ്ങള്‍ക്കിടയിലെ മത്സരം മാറിയെന്നും കരിയറില്‍ ഒരു സ്പിന്നര്‍ക്ക് മുന്നിലും ഇത്തരമൊരു മേല്‍ക്കോയ്മയ്ക്ക് താന്‍ വഴങ്ങികൊടുത്തിട്ടില്ലെന്നും സ്മിത്ത് പരിതപിക്കുന്നു.

‘അശ്വിനെതിരെ വേണ്ടപോലെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇതിപ്പോള്‍ അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.”- സ്മിത്ത് പറഞ്ഞു.

ഓസ്ട്രേലിയയിലേക്കു തിരിക്കുമ്പോള്‍ തന്നെ സ്മിത്ത് മനസ്സിലുണ്ടായിരുന്നെന്നും അശ്വിന്‍ സമ്മതിച്ചു. സ്മിത്തിനെ പുറത്താക്കിയില്ലെങ്കില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരിക്കലും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അറിയാമായിരുന്നെന്നും അശ്വിന്‍ പറയുന്നു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സ്മിത്തിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സ്മിത്തിനായിട്ടില്ല.

എട്ടു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 70 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ശുഭ്മാന്‍ ഗില്ലും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 35 റണ്‍സുമായി ഗില്ലും 27 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.