മനോരമ അറിയാന്‍, ക്രിക്കറ്റിനോട് വിടപറയുമ്പോഴെങ്കിലും അയാള്‍ക്കിത്തിരി ബഹുമാനം നല്‍കൂ

മുഹമ്മദ് തന്‍സി

ഒരുകാലത്ത് ഞാനും അശോക് ദിന്‍ഡയെന്ന ബൗളറെ ചെണ്ട എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട്, ഏതെങ്കിലും ഒരു ബൗളര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാല്‍ ‘welcome to Dinda academy’ എന്ന് പറഞ്ഞു പരിഹസിച്ചിട്ടുണ്ട്…

സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ട്രോളുകള്‍ അതിര് വിട്ട് തുടങ്ങിയപ്പോഴാണ് ദിന്‍ഡ തന്റെ കരിയര്‍ റെക്കോഡ്‌സ് നിരത്തി അതിന് മറുപടി പറഞ്ഞത്..

അതിന്റെ കൂടെ ഹൃദയഭേതകമായ കുറച്ച് കാര്യങ്ങള്‍ കൂടി ഡിന്‍ഡ മാധ്യമങ്ങളോട് പങ്കുവെച്ചു.. അത് ഇതായിരുന്നു..

‘എനിക്ക് അറിയാം ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ ഒന്നുമല്ല എന്ന്, പക്ഷേ ഒരു ക്രിക്കറ്റര്‍ ആകാന്‍ വേണ്ടി ഞാന്‍ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ചു ലോകത്തിന് അറിയില്ല. എന്റെ കുടുംബം ക്രിക്കറ്റിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല. നീണ്ട 9 വര്‍ഷത്തെ കഠിനപരിശ്രമത്തിന്റെ ഫലമായിട്ടാണ് ഞാന്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി കളിച്ചത്. പലപ്പോഴും മൈതനങ്ങളിലായിരുന്നു ഞാന്‍ ഉറങ്ങിയത്. ചില ദിവസങ്ങളില്‍ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. നിങ്ങള്‍ എന്നെ പിന്തുണച്ചിലെങ്കിലും കുറഞ്ഞ പക്ഷം എന്റെ കളിയെ തരം താഴ്ത്തുന്നതെങ്കിലും ഒഴിവാക്കുക. കാരണം ക്രിക്കറ്റ് കളിക്കുന്നതിന് വേണ്ടി ഞാന്‍ രാപ്പകലോളം എത്ര അധ്വാനിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം’.

അന്ന് നിര്‍ത്തിയതാണ് ഈ ചെണ്ട വിളിയും പരിഹാസവും.. അന്ന് മുതല്‍ ഇന്ന് വരെ ഏറെ ബഹുമാനത്തോടെയാണ് അശോക് ദിന്‍ഡയെ ഓര്‍ക്കാറുള്ളത്…

ട്രോളുകള്‍ ഒരു മനുഷ്യനെ എത്രത്തോളം മോശമായി ബാധിക്കും എന്നതിന്റെ തെളിവാണ് അശോക് ദിന്‍ഡ… 130 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഇന്ത്യന്‍ ടീമിന്റെ ജെഴ്‌സി അണിയുന്ന 11 പേരില്‍ ഒരാളാവാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് അശോക് ഡിന്‍ഡയുടെ കഴിവ് കൊണ്ട് മാത്രമാണ്….

ഓരോരുത്തര്‍ക്കും തിളങ്ങാന്‍ പറ്റുന്ന ഫോര്‍മാറ്റുകളുണ്ട്… രഞ്ജി ക്രിക്കറ്റില്‍ 420 വിക്കറ്റ് ഉള്ള ഒരു പ്ലയറിനെ ഇന്ത്യന്‍ സെലക്ടേഴ്‌സ് യൂസ് ചെയ്യേണ്ടിയിരുന്നത് ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു.. എങ്കില്‍ ഇന്ന് ഒരുപാട് നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരുപക്ഷേ ഉണ്ടായേനേ…

ബംഗാളിന് വേണ്ടി 2010 മുതല്‍ 2020 വരെ ഉള്ള 10 വര്‍ഷങ്ങളില്‍ 9 വര്‍ഷവും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് അശോക് ഡിന്‍ഡ ആയിരുന്നു..

തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച സമയത്തെങ്കിലും അയാളെ വെറുതെ വിടാന്‍ ഒരു അപേക്ഷയുണ്ട്… മനോരമയോടാണ്, ട്രോള്‍ താരം അല്ല വെറും 115 മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകള്‍ നേടിയ 26 തവണ 5 വിക്കറ്റ് വീഴ്ത്തിയ 5 തവണ 10 വിക്കറ്റ് കരസ്ഥമാക്കിയ ആഭ്യന്തര ക്രിക്കറ്റിലെ ലെജന്‍ഡറി ബൗളര്‍ വിരമിച്ചു എന്ന് തന്നെ തലക്കെട്ട് കൊടുക്കണം..

കാരണം ജീവന് തുല്യം അയാള്‍ സ്‌നേഹിച്ച തന്റെ ക്രിക്കറ്റിനോട് വിടപറയുമ്പോളെങ്കിലും അയാളിത്തിരി ബഹുമാനം അര്‍ഹിക്കുന്നുണ്ട്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like