അവനുള്ളത് മന്ത്രികവടി പോലുള്ള ഇടങ്കാല്, ചെൽസിക്ക് വേണ്ടിയുള്ള സിയെച്ചിന്റെ പ്രകടനത്തേക്കുറിച്ച് ആഷ്ലി കോൾ

Image 3
EPLFeaturedFootball

ഷെഫീൽഡ് യുണൈറ്റഡുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ  ഒന്നിനെതിരെ മൂന്നു  ഗോളുകൾക്ക്  ചെൽസിക്ക് വിജയം നേടിയിരുന്നു.  എന്നാൽ ഈ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്  രണ്ട് മികച്ച അസ്സിസ്റ്റുകളുമായി തിളങ്ങിയ ഹക്കിം സിയെച്ച് ആയിരുന്നു. ചെൽസിക്കൊപ്പം പ്രീസീസൺ മത്സരത്തിൽ  പരിക്കു പറ്റി  താരം കുറേ മത്സരങ്ങളിൽ പുറത്തായിരുന്നു.

ഈ മത്സരത്തിന് മുൻപത്തെ ബേൺലിയുമായുള്ള മത്സരത്തിലാണ് താരം പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ  ഗോളും അസിസ്റ്റും നേടിയാണ് സിയെച്ച് തന്റെ വരവറിയിച്ചത്.  ഷെഫീൽഡ് യുണൈറ്റഡുമായി നടന്ന മത്സരത്തിലെ സിയെച്ചിന്റെ പ്രകടനത്തിൽ അമ്പരന്നിരിക്കുകയാണ് ചെൽസി ഇതിഹാസതാരവും  സ്കൈ സ്പോർട്സ് പണ്ഡിറ്റുമായ ആഷ്ലി കോൾ. തനിക്കു ലാംപാർഡ് തരുന്ന പാസ്സുകളെപ്പോലെയാണ് സിയെച്ചിന്റേതുമെന്നാണ് ആഷ്ലി കോളിന്റെ പക്ഷം.

“സിയെച്ചിന് പന്തുകിട്ടുമ്പോൾ അത് ഓടാൻ വേണ്ടി യാചിക്കുകയാണ്. അത്രക്കും മികവുറ്റ താരമാണവൻ. ഞാനാണ്  അവനൊപ്പം കളിക്കുന്നതെങ്കിൽ ഞാൻ എപ്പോഴും ഓടിക്കയറാൻ ശ്രമിക്കും. അവനെപ്പോലൊരുവനൊപ്പം കളിക്കാനാണ് എനിക്കിഷ്ടം.”

” പിറകിൽ നിന്നും ലാംപാർഡ് എപ്പോഴും എന്നെ കണ്ടെത്തുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. സിയേച്ചിന്റെ കാര്യത്തിൽ അങ്ങനെയല്ല. അവന്റെ ആ മികവുറ്റ ആ ഇടങ്കാലിൽ പന്ത് കിട്ടുമ്പോൾ തന്നെ എനിക്ക് പിന്നിൽ നിന്നും ഓടിക്കയറേണ്ടതുണ്ട്. കാരണം മാന്ത്രികവടി പോലുള്ള കാലാണ് avaണുള്ളത്. ” മത്സരശേഷം ആഷ്ലി കോൾ സിയെച്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.