ടെസ്റ്റ് ക്രിക്കറ്റിന് മരണമില്ല, ആഷസ് ലോകത്തെ നടുക്കുന്നത് ഇതെല്ലാം കൊണ്ടാണ്

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ഇംഗ്ലണ്ട് ഡിഡ് ഇറ്റ്…. വാട്ട് എ മാച്ച്….

സമനില ഇംഗളണ്ട് നേടും എന്ന് തോന്നുന്നിടത്ത് നിന്നാണ് കമ്മിന്‍സിന്റെ ഇരട്ട വിക്കറ്റുകള്‍…. പിന്നീട് അങ്ങോട്ട് ഓരോ ബോളും ത്രില്ലിങ് ആയിരുന്നു ….. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ബെയര്‍‌സ്റ്റോ ഫോമില്‍ നില്‍ക്കുമ്പോള്‍ അയാള്‍ സമനില നേടി കൊടുക്കുമെന്ന പ്രതീഷ ഉണ്ടായിരുന്നു ….

പക്ഷേ ബോളണ്ടിന് മുന്നില്‍ അയാള്‍ വീണപ്പോള്‍ പത്ത് ഓവറുകള്‍ ബാക്കി…. രണ്ട് വിക്കറ്റ്.. ലീച്ചും ബ്രോഡും പിന്നീട് പൊരുതുകയാണ്…. ലിയോണിന്റെ ഓവറുകളില്‍ പിച്ചിനു ചുറ്റും ഫീല്‍ഡേഴ്‌സിനെ വിന്ന്യസിച്ച് കമ്മിന്‍സവരെ ഭയപെടുത്തുന്നു…. പക്ഷേ അവര്‍ വീണ്ടും ഉറച്ച് നില്‍ക്കുകയാണ്….

പക്ഷേ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കേ സ്മിത്ത് ലീച്ചിനെ വീഴ്ത്തുന്നു…. ഒരേ ഒരു വിക്കറ്റ്…..ഇംഗളീഷ് ചരിത്രത്തിലെ എക്കാലത്തേയും ലെജന്റെ്‌സായ രണ്ട് ഫാസ്റ്റ് ബൗളേഴ്‌സ്….

പണ്ട് 2005 ല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ മഗ്രാത്ത് അവസാന അഞ്ച് ഓവര്‍ പൊരുതി സമനിലയില്‍ നേടിയതെന്റെ ഓര്‍മ്മയില്‍ വന്നു…. കളി അത്രയേറെ ടെന്‍സഡാണ്…. അതിലേറെ ആക്രമണതയുള്ള ഫീല്‍ഡിങ് വിന്ന്യാസം….

പക്ഷേ ബോളു കൊണ്ട് ഈക്കാലമത്രയും പൊരുതിയ അവര്‍ ബാറ്റ് കൊണ്ട് പൊരുതുന്നു…. ഓരോ ബോളും ഓരോ യുഗങ്ങളെ അതിജീവിക്കുന്ന പോലെ…. അവസാനം അവരത് നേടുമ്പോള്‍ അത്രയേറെ നിശ്വാസങ്ങളാണുയര്‍ന്നത്….

ആഷസ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്….
ടെസ്റ്റ് ക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്

You Might Also Like