ഇന്ത്യന്‍ താരത്തിന് പരിക്ക്, ലോകകപ്പ് ടീമില്‍ വീണ്ടും ആശങ്ക, പൊളിച്ചെഴുതേണ്ടി വരുമോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനിടെ വരുണ്‍ മുടന്തി ഫീല്‍ഡില്‍ നിന്ന് മടങ്ങിയതാണ് പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം.

ഇക്കാര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്റിന്റെയോ ബിസിസിഐയുടെയോ ഔദ്യോഗികമായി ഒന്നും പുറത്ത് പറഞ്ഞിട്ടില്ല.

30കാരനായ ചക്രവര്‍ത്തി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐപിഎല്‍ സീസണില്‍ 22.77 ശരാശരിയില്‍ 18 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. 6.40 ആണ് എക്കോണമി. ഇതോടെ ഇന്ത്യന്‍ ലോകകപ്പ് ടീമിലെ തുറപ്പ് ചീട്ടായിരിക്കും ചക്രവര്‍ത്തി് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വരുണ്‍ ചക്രവര്‍ത്തി ഐപിഎലില്‍ കളിക്കുന്നത് കാല്‍മുട്ടില്‍ പരുക്കുമായെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വേദനസംഹാരികള്‍ കഴിച്ചാണത്രെ ചക്രവര്‍ത്തി ഒരോ മത്സരത്തിലും പന്തെറിയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇത്ര ഫിറ്റല്ലാത്ത താരം തുടരുമോയെന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

You Might Also Like