വിദാലിനിത് തീരാനഷ്ടം ! അന്ത്യമായത് 9 വർഷത്തെ വിജയത്തുടർച്ച
ഒമ്പതുവര്‍ഷത്തെ തന്റെ കരിയറില്‍ നഷപെടാത്ത ഒന്ന് ഈ സീസണില്‍ ബാഴ്സലോണക്കൊപ്പം അര്‍ടുറോ വിദാലിനു നഷപ്പെട്ടിരിക്കുകയാണ്. ഒമ്പതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് താന്‍ കളിക്കുന്ന ക്ലബിനൊപ്പം ലീഗ് കിരീടം വിദാലിന് നഷ്ടപ്പെടുന്നത്.
ഒസാസുനയുമായി 2-1നു ക്യാമ്പ് നൗവില്‍ വെച്ചു ബാഴ്സ തോല്‍വിയറിഞ്ഞതോടെ ലാലിഗ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തമാവുകയായിരുന്നു. ഇതോടെ സിദാന്റെ കീഴില്‍ പതിനൊന്നാമത്തെ കിരീടമാണ് റയല്‍ മാഡ്രിഡ് നേടിയത്. ലാലിഗ കിരീടങ്ങളുടെ എണ്ണം മുപ്പത്തിനാലിലേക്കുയര്‍ത്താനും റയല്‍ മാഡ്രിഡിന് സാധിച്ചു.
ഇതോടെ ഒന്‍പത് വര്‍ഷമായി തുടര്‍ന്ന് പോന്നിരുന്ന വിദാലിന്റെ ലീഗ് കിരീടവിജയങ്ങള്‍ക്ക് വിരാമമാവുകയിരുന്നു. ചിലിയന്‍ സൂപ്പര്‍താരം 2011-12 മുതല്‍ എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ലീഗ് കിരീടം നേടിയിട്ടുണ്ട്. ബയേര്‍ ലെവര്‍കുസെനില്‍ നിന്നും 2011-12 സീസണില്‍ 10 മില്യണ്‍ യൂറോക്ക് യുവന്റസിലെത്തിയ താരം തുടര്‍ച്ചയായി നാലു സീരി എ കിരീടങ്ങള്‍ അവിടെ വെച്ച് സ്വന്തമാക്കി.
2018ല്‍ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നതിനു മുന്‍പ് യുവന്റസില്‍ നിന്നും ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറിയ വിദാല്‍ അവര്‍ക്കൊപ്പം മൂന്ന് ബുണ്ടസ് ലിഗ കിരീടവിജയങ്ങളും ആഘോഷിച്ചിരുന്നു. 2019ലെ ബാര്‍സലോണയുടെ ലാലിഗ വിജയത്തോടൊപ്പം വിജയങ്ങള്‍ തുടര്‍ന്നുവെങ്കിലും ഈ സീസണില്‍ ലാലിഗ റയല്‍ മാഡ്രിഡ് നേടിയതോടെ വിദാലിന്റെ വിജയത്തുടര്‍ച്ചക്ക് വിരാമമാവുകയായിരുന്നു.