ബാഴ്സ താരത്തെ അർടേട്ട വിളിച്ചു, കറ്റലൻ ക്ലബിന് സന്തോഷവാർത്ത

Image 3
EPLFeaturedFootball

ഈ സീസണു ശേഷം ബാഴ്സലോണ ഒഴിവാക്കാനൊരുങ്ങുന്ന ക്രൊയേഷ്യൻ താരം ഇവാൻ റാകിറ്റിച്ചിനു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ആഴ്സനൽ രംഗത്ത്. ആറു വർഷമായി ബാഴ്സക്കൊപ്പം തുടരുന്ന, പല നിർണായക വിജയങ്ങളിലും കറ്റലൻ ടീമിന്റെ ഭാഗമായിട്ടുള്ള താരത്തെ അടുത്ത സീസണിലേക്കായി ആഴ്സനലിനെ ശക്തിപ്പെടുത്തുന്നതിനാണ് അർടേട്ട സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ഫ്രഞ്ച് മാധ്യമമായ ലെ ടെൻ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ താരത്തെ ആഴ്സനൽ പരിശീലകനായ അർടേട്ട ഫോണിൽ ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിലേക്കായുള്ള ടീമിന്റെ പദ്ധതികളും അതിൽ റാകിറ്റിച്ചിന്റെ റോൾ എന്തായിരിക്കുമെന്നെല്ലാം അർടേട്ട വിശദീകരിച്ചിട്ടുണ്ട്.

ബാഴ്സലോണക്കു വേണ്ടി 309 മത്സരങ്ങൾ കളിച്ച് 35 ഗോളും 41 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് റാകിറ്റിച്ച്. എന്നാൽ ഇപ്പോൾ താരം ടീമിൽ സ്ഥിര സാന്നിധ്യമല്ല. ഡി ജോംഗ്, റിക്കി പുയ്ജ് എന്നിവർ തിളങ്ങിത്തുടങ്ങിയതോടെ അടുത്ത സീസണിൽ താരത്തിന് ഇനിയും അവസരങ്ങൾ കുറയും എന്നതുറപ്പാണ്.

അതേ സമയം പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫർ റാകിറ്റിച്ച് അത്രയധികം പരിഗണിക്കുന്നില്ലെന്നും സൂചനകളുണ്ട്. ലാലിഗയിൽ തന്നെയോ സീരി എയിലോ കളിക്കാനാണു താരത്തിനു താൽപര്യം. സെവിയ്യ റാകിറ്റിച്ചിനു വേണ്ടി രംഗത്തുണ്ട്.