വമ്പന്മാരിൽ മാഞ്ചസ്റ്റർ യുണൈറ്റഡും തനിക്കു ഓഫറുമായി മുന്നോട്ടുവന്നെന്നു വെളിപ്പെടുത്തി ആഴ്സെൻ വെങ്ങർ
ആഴ്സണൽ പരിശീലകനായിരിക്കുന്ന സമയത്ത് വമ്പൻ ക്ലബ്ബുകളിൽ നിന്നും തനിക്കു ലഭിച്ച ഓഫറുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലനകനായ ആഴ്സെൻ വെങ്ങർ. ഇരുപത്തിരണ്ടു വർഷത്തെ ആഴ്സനൽ പരിശീലക കരിയർ 2018ലാണ് വെങ്ങർ വിരാമമിടുന്നത്. ചാമ്പ്യൻസ് ലീഗിൽ വർഷങ്ങളായി സ്ഥാനം ലഭിക്കാതെ വന്ന അവസരത്തിലാണ് വെങ്ങർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.
ദി ടൈംസിനു നൽകിയ അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ വമ്പൻ ടീമുകളുടെ ഓഫർ വന്നിരുന്നതായി വെളിപ്പെടുത്തിയത്. ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ഓഫർ വന്നതായി വെങ്ങർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിനെല്ലാം പുറമെ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും നിരവധി തവണ പരിശീലകസ്ഥാനം മുന്നോട്ടു വച്ചു വിളിച്ചിരുന്നുവെന്നും വെങ്ങർ വെളിപ്പെടുത്തി.
What could have been…🗣👀 https://t.co/EXwviLYwAh
— SPORTbible (@sportbible) October 3, 2020
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ഓഫർ ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയെങ്കിലും ഏത് വർഷത്തിലാണെന്ന് വെങ്ങർ പുറത്തുപറഞ്ഞിട്ടില്ല. 2000-01 സീസണിന് മുന്നോടിയായാണ് ഇതു സംഭവിച്ചതെന്നാണ് കണക്കാക്കുന്നത്. ഫെർഗുസൻ ആ സമയത്ത് വിരമിക്കാനൊരുങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി ഫെർഗുസൻ പന്ത്രണ്ടു വർഷങ്ങൾ കൂടി ക്ലബിൽ പരിശീലകനായിതന്നെ തുടരുകയായിരുന്നു.
യുണൈറ്റഡിലേക്ക് ഓഫർ ലഭിച്ചുവെന്നു വെളിപ്പെടുത്തിയതിനൊപ്പം അലക്സ് ഫെർഗുസനുമായി മികച്ച ബന്ധമാണു തനിക്കുള്ളതെന്നും വെങ്ങർ മനസുതുറന്നു. വെങ്ങർ സ്ഥാനമൊഴിഞ്ഞതിനു ശേഷവും ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ കഴിയാതിരുന്ന ആഴ്സണലിന് ഇത്തവണ അർട്ടെറ്റയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ അടുത്ത സീസണിൽ ഉറപ്പായും കളിക്കാനാവുമെന്നാണ് ആഴ്‌സണൽ ആരാധകരുടെ പ്രതീക്ഷ