ശുദ്ധികലശത്തിനൊരുങ്ങി ആഴ്സനൽ, ലക്ഷ്യം ലാലിഗ സൂപ്പർതാരത്തെ ടീമിലെത്തിക്കൽ

Image 3
EPLFeaturedFootball

അടുത്ത സീസണു മുന്നോടിയായി സീനിയർ ടീമിൽ നിന്നും മുന്നോളം പ്രധാന താരങ്ങളെ ഒഴിവാക്കാൻ ആഴ്സനൽ ഒരുങ്ങുന്നു. ഫ്രഞ്ച് മധ്യനിര താരമായ ഗുൻഡോസി, ഉറുഗ്വയ് താരം ടൊരേര, ലെഫ്റ്റ് ബാക്കായ കൊളാസിനാച്ച് എന്നിവരെയാണ് ആഴ്സനൽ ടീമിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നത്. അടുത്ത സീസണിലേക്കു വേണ്ട താരങ്ങളെ വാങ്ങാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്രയും താരങ്ങളെ ആഴ്സനൽ ഒഴിവാക്കുന്നത്.

ലാലിഗയിൽ അറ്റ്ലറ്റികോ മാഡ്രിഡിന്റെ മധ്യനിര താരമായ തോമസ് പാർട്ടേയെ ടീമിലെത്തിക്കാനാണ് ആഴ്സനൽ പ്രധാനമായും ഒരുങ്ങുന്നത്. ആഴ്സനലിലേക്കു താരം ചേക്കേറുമെന്ന അഭ്യൂഹങ്ങൾ കുറച്ചു കാലമായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. താരത്തിനും ഇക്കാര്യത്തിൽ പൂർണ താൽപര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അടുത്ത സീസണോടു കൂടി കരാർ അവസാനിക്കാനിരിക്കുന്ന സ്റ്റാർ സ്‌ട്രൈക്കർ ഓബമായാങ്ങ് ടീം വിടുകയാണെങ്കിൽ ഒരു മുന്നേറ്റനിര താരത്തെയും ആഴ്സനൽ സ്വന്തമാക്കിയേക്കും. നേരത്തെ ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളുമായി ഓബമയാങ്ങിനെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആഴ്സനൽ വിടുന്ന കാര്യത്തിൽ ഗാബോൺ താരം ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

അതേ സമയം ഓബമയാങ്ങ് കരാർ പുതുക്കുമെന്ന പ്രതീക്ഷയാണ് ആഴ്സനൽ പരിശീലകൻ അർടേട്ട പങ്കു വെക്കുന്നത്. ഡോർട്മുണ്ടിൽ നിന്നും പ്രീമിയർ ലീഗിലെത്തിയതിനു ശേഷം ഗണ്ണേഴ്സിന്റെ പ്രധാന ഗോൾവേട്ടക്കാരനാണ് ഓബമയാങ്ങ്. എന്നാൽ ആഴ്സനൽ ടീമിന്റെ പ്രകടനം മോശമാകുന്നതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.